ബി.ജെ.പി ഭീഷണിപ്പെടുത്തുന്നുവെന്ന് എം.എൽ.എമാർ
text_fieldsബംഗളൂരു: ബി.ജെ.പി തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ബംഗളൂരുവിലെ റിസോർട്ടുകളിൽ താമസിക്കുന്ന ഗുജറാത്ത് എം.എൽ.എമാർ. കർണാടക മന്ത്രി ഡി.കെ. ശിവകുമാറിെൻറ വീട്ടിലും റിസോർട്ടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചതിനു പിന്നാലെയാണ് ബി.ജെ.പിക്കെതിരെ ആരോപണവുമായി എം.എൽ.എമാർ രംഗത്തെത്തിയത്.
തങ്ങളുടെ എം.എൽ.എമാരെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് റെയ്ഡെന്നും എം.എൽ.എയും എ.ഐ.സി.സി വക്താവുമായ ശക്തിസിങ് ഗോഹിൽ കുറ്റപ്പെടുത്തി. തങ്ങൾക്ക് അഭയം തന്ന മന്ത്രി ഡി.കെ. ശിവകുമാറിെൻറ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടത്തിയത്. ധാർമികമായി ഇപ്പോൾ തങ്ങൾ കൂടുതൽ കരുത്തരായെന്നും എട്ടിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ അഹ്മദ് പട്ടേലിന് വോട്ട് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സുപ്രീംകോടതി ഇടപെടണം. തങ്ങൾക്ക് ഭയമുണ്ട്, എന്നാലും ജനാധിപത്യത്തെ ഇല്ലാതാക്കാൻ അനുവദിക്കില്ല. ഇവിടെ തങ്ങൾ ജീവിതം ആസ്വദിക്കാനോ ഉല്ലസിക്കാനോ അല്ല വന്നത്. ആയിരുന്നെങ്കിൽ ബി.ജെ.പി വാദ്ഗാനം ചെയ്ത 15 കോടി വാങ്ങുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭാ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
