ഛത്തിസ്ഗഢിലെ കോൺഗ്രസ് എം.എൽ.എമാർ ഡൽഹിയിൽ
text_fieldsന്യൂഡൽഹി: നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കെ ഛത്തിസ്ഗഢിൽനിന്നുള്ള ഒരു വിഭാഗം കോൺഗ്രസ് എം.എൽ.എമാർ ഡൽഹിയിലെത്തി. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനോട് അടുപ്പം പുലർത്തുന്ന 15 എം.എൽ.എമാരാണ് ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നത്.
സംസ്ഥാനത്ത് നേതൃമാറ്റത്തിെൻറ ആവശ്യമില്ലെന്നാണ് ഇവരുടെ വാദം. ഛത്തിസ്ഗഢിെൻറ ചുമതലയുള്ള എ.ഐ.സി.സി നേതാവ് പി.എൽ. പുനിയയെ കണ്ട് നേതൃമാറ്റം വേണ്ടതില്ലെന്ന് രാഹുൽ ഗാന്ധിയെ അറിയിക്കുകയാണ് വരവിെൻറ ലക്ഷ്യമെന്ന് രാമാനുഗഞ്ചിൽനിന്നുള്ള എം.എൽ.എ ബൃഹസ്പത് സിങ് പറഞ്ഞു. എന്നാൽ, താൻ ലഖ്നോവിൽനിന്ന് ഒരാഴ്ച കഴിഞ്ഞേ ഡൽഹിക്ക് വരൂവെന്നും ഈ വിഷയത്തിൽ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പുനിയ അറിയിച്ചു. അദ്ദേഹം മടങ്ങിവരും വരെ ഡൽഹിയിൽ തങ്ങാനാണ് എം.എൽ.എമാരുടെ തീരുമാനം.
നേതൃമാറ്റ ചർച്ചകൾക്ക് സംസ്ഥാനത്തേക്കുള്ള ഹൈ കമാൻഡിെൻറ സന്ദർശനം നീട്ടിവെക്കണെമന്നാണ് തങ്ങളുടെ ആവശ്യമെന്ന് ബൃഹസ്പത് സിങ് പറഞ്ഞു. പഞ്ചാബിലെ സാഹചര്യമല്ല പാർട്ടിക്ക് ഛത്തീസ്ഗഢിലുള്ളത്. 90 അംഗ നിയമസഭയിൽ പാർട്ടിക്ക് 70 എം.എൽ.എമാരുണ്ട്. അതിൽ 60 പേരും ഹൈകമാൻഡിനോട് തങ്ങളുടെ അഭിപ്രായം അടുത്തിടെ വെളിപ്പെടുത്തിയതാണ്. നേതൃമാറ്റത്തിെൻറ ആവശ്യം നിലവിലില്ല -സിങ് പറഞ്ഞു. ഭൂപേഷ് ബാഗൽ ബി.ജെ.പി ആഗ്രഹിക്കുംപോലെ ഒരിക്കലും പാർട്ടി വിടില്ലെന്നും എം.എൽ.എമാർ അറിയിച്ചു. എം.എൽ.എമാരുടെ ഡൽഹി സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ റായ്പൂരിൽ പ്രതികരിച്ചു. ആർക്കും എവിടെയും പോകാം. എം.എൽ.എമാർ ഡൽഹിയിൽ പോയത് രാഷ്ട്രീയ കാര്യങ്ങൾക്കല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

