ശിവക്ഷേത്രങ്ങൾ തകർക്കുന്നു; യു.പിയിൽ കോൺഗ്രസ് എം.എൽ.എമാർ നിയമസഭ ബഹിഷ്കരിച്ചു
text_fieldsലഖ്നോ: കാശി വിശ്വനാഥ ഇടനാഴിക്കായി വാരാണസിയിലെ ശിവക്ഷേത്രങ്ങൾ പൊളിച്ചുനീ ക്കുന്നുവെന്നാരോപിച്ച് യു.പി നിയമസഭയിൽ കോൺഗ്രസ് എം.എൽ.എമാരുടെ ഇറങ്ങിപ്പോ ക്ക്. സംസ്ഥാന സർക്കാർ ശിവപ്രതിഷ്ഠയെ ദൂരേക്കെറിയുകയാണെന്ന് ഇവർ ആരോപിച്ചു.
125 കോടി വരുന്ന സനാതന ധർമ അനുയായികളുടെ വികാരം വെച്ചാണ് സർക്കാർ കളിക്കുന്നതെന്നും കാശി വിശ്വനാഥ ഇടനാഴിയുടെ പേരിൽ വാരാണസിയിൽ നിരവധി ശിവപ്രതിഷ്ഠകൾ പൊളിച്ചുനീക്കിയെന്നും ലല്ലു ആരോപിച്ചു.
വിഷയം സഭയിൽ ചർച്ചചെയ്യണമെന്ന ആവശ്യം സ്പീക്കർ ഹൃദ്യ നരെയ്ൻ ദീക്ഷിത് നിരസിച്ചതോടെയാണ് വിഷയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാപ്പുപറയണമെന്നാവശ്യപ്പെട്ട്
എം.എൽ.എമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയത്.
