Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് മുമ്പ് മറുകണ്ടം ചാടി കോൺഗ്രസ് നേതാവ്; ഇഗത്പുരി എം.എൽ.എ അജിത് പവാർ ക്യാമ്പിൽ

text_fields
bookmark_border
Congress MLA Hiraman Bhika Khoskar Joins Ajit Pawar Faction Ahead Of Polls
cancel

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ മഹാരാഷ്ട്രയിലെ ഇഗത്പുരിയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ ഹിരാമൻ ഭിക ഖോസ്കർ, അജിത് പവാറിന്‍റെ എൻ.സി.പിയിൽ ചേർന്നു. കോൺഗ്രസിന്‍റെ മുൻ ജില്ലാ പരിഷത് അംഗം സമ്പത് നാനാ സകാലെ ഉൾപ്പെടെയുള്ള ഖോസ്കറുടെ ഏതാനും വിശ്വസ്തരും തിങ്കളാഴ്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ വീട്ടിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു.

എൻ.സി.പി സംസ്ഥാന അധ്യക്ഷൻ സുനിൽ താത്കരെ പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഖോസ്കറുടെ കൂടുമാറ്റം നാസിക് മേഖലയിൽ പാർട്ടിക്ക് കരുത്താകുമെന്നാണ് എൻ.സി.പി കണക്കാക്കുന്നത്. മേഖലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് പ്രത്യേക സ്വാധീനമുണ്ടെന്ന് പാർട്ടി എക്സിൽ കുറിച്ചു.

അതേസമയം സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. ഭരണകക്ഷിയായ മഹായുതി സഖ്യവും (ബി.ജെ.പി, ശിവസേന -ഷിൻഡെ വിഭാഗം, എൻ.സി.പി -അജിത് പവാർ വിഭാഗം) മഹാവികാസ് അഘാഡിയും (കോൺഗ്രസ്, ശിവസേന -ഉദ്ധവ് താക്കറെ വിഭാഗം, എൻ.സി.പി -ശരദ് പവാർ വിഭാഗം) തമ്മിൽ ശക്തമായി മത്സരമാകുമെന്നാണ് വിലയിരുത്തൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress MLA Hiraman Bhika Khoskar Joins Ajit Pawar Faction Ahead Of Polls
Next Story