മോദി ഡെങ്കി കൊതുകെന്ന് കോൺഗ്രസ് എം.എൽ.എ
text_fieldsഷോളാപുർ: ജനങ്ങളിൽ അസുഖം പടർത്തുന്ന പുതിയ തരം ഡെങ്കി കൊതുകാണ് മോദിയെന്ന കോൺഗ്രസ് എം.എൽ.എയുടെ പരാമർശം വിവാദത്തിൽ. കോൺഗ്രസ് എം.എൽ.എ പ്രണിതി ഷിൻഡെയാണ് പൊതുജന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡെങ്കി കൊതുക് എന്നുവിളിച്ച് പരിഹസിച്ചത്.
നമ്മുടെ രാജ്യത്ത് മോദി ബാബ എന്നു പേരുള്ള പുതിയ തരം ഡെങ്കി കൊതുകുണ്ട്. നുണ പറയുന്ന അസുഖം പരത്തുന്നതാണെന്നും അത് എല്ലാവരിലേക്കും പടർന്നു കഴിഞ്ഞുവെന്നും പ്രണിതി പരിഹസിച്ചു. പണപ്പെരുപ്പം കുറക്കുമെന്നും ലക്ഷങ്ങൾ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും നുണകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കയാണെന്നും പ്രണിതി പറഞ്ഞു.
മോദി സർക്കാർ പാചക വാതകത്തിെൻറയും ഇന്ധനത്തിെൻറയും വില വർധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. കോൺഗ്രസ് ഭരണത്തിെൻറ കീഴിൽ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരമായിരുന്നുവെന്നും പ്രണിതി പറഞ്ഞു.
പ്രണിതി ഷിൻഡെയുടെ ‘ഡെങ്കി കൊതുക്’ പ്രസ്താവനക്കും കോൺഗ്രസ് എം.പി ശശി തരൂരിെൻറ ‘ശിവലിംഗത്തിലെ തേൾ’ പരാമർശത്തിനുമെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
