ചെന്നൈ: കോൺഗ്രസ് മാനസിക വളർച്ച മുരടിച്ച പാർട്ടിയാണെന്ന് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന നടി ഖുശ്ബു സുന്ദർ. ബി.ജെ.പി പ്രവേശനത്തിന് ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുനനു അവർ.
''ഞാൻ കോൺഗ്രസിൽ ആറ് വർഷക്കാലം ഉണ്ടായിരുന്നു. ഞാൻ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ഞാൻ മാനസിക വളർച്ച മുരടിച്ച പാർട്ടിയാണ് വിട്ടതെന്ന് പാർട്ടി വിട്ട ശേഷം എനിക്ക് മനസിലായി.'' -ഖുശ്ബു പറഞ്ഞതായി ഇന്ത്യ റ്റുഡെ റിപ്പോർട്ട് ചെയ്തു.
ഖുശ്ബു പാർട്ടി വിട്ടപ്പോൾ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അളഗിരി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ. ഖുശ്ബു കോൺഗ്രസിെൻറ നയപരിപാടികളോട് യോജിച്ച് പ്രവർത്തിച്ചിരുന്നില്ലെന്നും അവർ പോയതിൽ പാർട്ടിക്ക് ഒരു നഷ്ടവുമില്ലെന്നുമായിരുന്നു അളഗിരി പറഞ്ഞത്. ബി.ജെ.പിയിൽനിന്ന് ആരും ഖുശ്ബുവിനെ വിളിച്ചിട്ടില്ലെന്നും അവർ സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.