Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രോ​ടെം സ്പീ​ക്ക​ർ പാനലിൽ നിന്ന് ഇൻഡ്യ സഖ്യം പിന്മാറി; കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിലെത്തുക ഭരണഘടനയുടെ പതിപ്പുമായി

text_fields
bookmark_border
lok sabha
cancel

ന്യൂ​ഡ​ൽ​ഹി: 18ാം ലോ​ക്സ​ഭ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​ന​ത്തിന് ഇന്ന് തുടക്കംകുറിക്കുമ്പോൾ കോൺഗ്രസ് അംഗങ്ങൾ എത്തുക ഭരണഘടനയുടെ ചെറു പതിപ്പുമായി. രാജ്യത്തിന്‍റെ ഭരണഘടനയെ ഉയർത്തി പിടിക്കുമെന്ന സന്ദേശം മോദി സർക്കാറിനെ അറിയിക്കുന്നതിന്‍റെ ഭാഗമായാണിത്. രാവിലെ 10 മണിക്ക് പാർലമെന്‍റ് വളപ്പിലെത്തുന്ന കോൺഗ്രസ് എം.പിമാർ ഒരുമിച്ചാകും സഭയിലേക്ക് നീങ്ങുക.

പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യോ​ടെയാണ് സ​മ്മേ​ള​നം ഇന്ന് ആരംഭിക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ, മ​റ്റു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ എ​ന്നി​വ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ് അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു​ള്ള പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കുക.

കേരളത്തിൽ നിന്നുള്ള 18 എം.പിമാർ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്യുക. വിദേശയാത്രയിൽ ആയതിനാൽ ശശി തരൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.

അതേസമയം, പ്രോ​ടെം സ്പീ​ക്ക​ർ നി​യ​മ​ന​ത്തി​ൽ എ​ട്ടു​ ത​വ​ണ ലോ​ക്സ​ഭ എം.​പി​യാ​യ കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ദ​ലി​ത് മു​ഖം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ഇൻഡ്യ സഖ്യ തീരുമാനം. ഇതിന്‍റെ ഭാഗമായി പ്രോ​ടെം സ്പീ​ക്ക​ർ പാനലിൽ നിന്ന് ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾ പിന്മാറി.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ മറികടന്ന് ഏ​ഴു ​ത​വ​ണ മാത്രം എം.​പി​യാ​യ ഒ​ഡി​ഷ​യി​ൽ ​നി​ന്നു​ള്ള ബി.​ജെ.​പി നേ​താ​വ് ഭ​ർ​തൃ​ഹ​രി മെ​ഹ്താ​ബി​നെയാണ് പ്രോ​ടെം സ്പീ​ക്ക​ർ ആ​ക്കി​യ​ത്. ര​ണ്ടു ​ദി​വ​സം നീ​ളു​ന്ന സ​ത്യ​പ്ര​തി​ജ്ഞ​ക്ക് മെ​ഹ്താ​ബി​നെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​ൽ​പി​ച്ച ദൗ​ത്യം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് അ​ട​ക്കം മൂ​ന്ന് പ്ര​തി​പ​ക്ഷ എം.​പി​മാ​ർ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഇൻഡ്യ സ​ഖ്യം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഡി.​എം.​കെ​യു​ടെ ടി.​ആ​ർ. ബാ​ലു, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ സു​ദീ​പ് ബ​ന്ദോ​പോ​ധ്യാ​യ എ​ന്നി​വ​രാ​ണ് പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് നി​യോ​ഗി​ക്ക​പ്പെ​ട്ട മ​റ്റു ര​ണ്ടു​പേ​ർ.

ലോ​ക്സ​ഭ സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ സ്പീ​ക്ക​റു​ടെ ചെ​യ​റി​ലി​രു​ന്ന് പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യാ​ണ് പ്രോ​​ടെം സ്പീ​ക്ക​റു​ടെ ഉ​ത്ത​ര​വാ​ദി​ത്തം. പാ​ർ​ല​മെ​ന്റ് മ​ന്ദി​രോ​ദ്ഘാ​ട​ന​ത്തി​നും രാ​മ​ക്ഷേ​ത്ര പ്രാ​ണ​പ്ര​തി​ഷ്ഠ​ക്കും രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തു ​പോ​ലെ ദ​ലി​ത​നാ​യ പ്രോ​ടേം സ്പീ​ക്ക​ർ​ക്ക് മു​ന്നി​ൽ ഉ​ന്ന​ത ജാ​തി​ക്കാ​രാ​യ എം.​പി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ബി.​ജെ.​പി ആ​ഗ്ര​ഹി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് കൊ​ടി​ക്കു​ന്നി​ലി​നെ അ​വ​ഗ​ണി​ച്ച​തെ​ന്ന വാ​ദ​ത്തി​ൽ ഇ​ൻ​ഡ്യ സ​ഖ്യം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

ഭർതൃഹരി മെഹ്താബിനെ പോലെ ഏഴ് തവണ തുടർച്ചയായി എം.പിയായ ബി.ജെ.പി നേതാവ് രമേശ് ചിൻഡപ്പ ജിഗജിനാഗി ഉണ്ടായിട്ടും അദ്ദേഹത്തെ പ്രോട്ടേം സ്പീക്കറാക്കാതിരുന്നത് കൊടിക്കുന്നിൽ സുരേഷിനെ പോലെ ദലിത് നേതാവ് ആയത് കൊണ്ടാണോ എന്ന് ജയറാം രമേശ് ചോദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress members arrive in Lok Sabha with version of Constitution; India alliance withdrew from the pro-tem speaker panel
Next Story