സഖ്യസർക്കാറിനെ രക്ഷിക്കാൻ ശ്രമം തുടരും; കോൺഗ്രസിന് ആശ്വാസമായി വിമതർ യോഗത്തിൽ
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിലെ ഭരണപ്രതിസന്ധിക്കിടെ നടന്ന നിർണായക കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിൽ വിമതപക്ഷത്തുനിന്നും കൂടുതൽ എം.എ ൽ.എമാരെ പങ്കെടുപ്പിച്ച് നേതൃത്വം. വിമത പക്ഷത്തുനിന്നും രണ്ടു എം.എൽ.എമാർ മാത്രമാണ് വ ിട്ടുനിന്നത്. സഖ്യസർക്കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി അനുനയനീക്കം ശക ്തമാക്കുന്നതിനിടെ വിമത എം.എൽ.എമാർ യോഗത്തിനെത്തിയത് കോൺഗ്രസിന് താൽക്കാലിക ആശ ്വാസമായി. ബുധനാഴ്ച രാത്രി എട്ടോടെ ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. േവണുഗോപാൽ പങ്കെടുത്ത യോഗത്തിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന റോഷൻ ബേഗ് എം.എൽ.എയും ബി.ജെ.പിയുടെ കരുനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വിമത കോൺഗ്രസ് എം.എൽ.എ രമേശ് ജാർക്കിഹോളിയുമാണ് വിട്ടുനിന്നത്. വിമത എം.എൽ.എമാരായ മഹേഷ് കുമത്തള്ളി, ജെ.എൻ. ഗണേഷ്, കെ. സുധാകർ, ഭീമനായിക് തുടങ്ങിയവരും സഖ്യസർക്കാറിൽ അതൃപ്തരായ ആനന്ദ് സിങ്, ബി.സി. പാട്ടീൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ആനന്ദ് സിങ്ങിനെ മർദിച്ച കേസിൽ സസ്പെൻഷനിലായ ജെ.എൻ. ഗണേശിനെതിരായ നടപടി കോൺഗ്രസ് അവസാനനിമിഷം പിൻവലിക്കുകയായിരുന്നു. വിട്ടുനിന്ന റോഷൻ ബേഗുമായി ഗുലാംനബി ആസാദ് ഉടനെ ചർച്ച നടത്തും.
മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, റഹീം ഖാൻ, എം.എൽ.എ രാജശേഖര പാട്ടീൽ എന്നിവർ ഉൾപ്പെടെ അഞ്ചു എം.എൽ.എമാർ യോഗത്തിനെത്തിയില്ല. ഇവർ അതൃപ്തരല്ലെങ്കിലും യോഗത്തിനെത്താൻ പറ്റില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോൺഗ്രസിെൻറ 79 എം.എൽ.എമാരിൽ 72 പേരാണ് യോഗത്തിനെത്തിയത്. വിമത എം.എൽ.എമാരിൽ ഭൂരിഭാഗവും യോഗത്തിന് എത്തിയത് ബി.ജെ.പിയുടെ നീക്കങ്ങൾക്കും തിരിച്ചടിയായി. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തുടരണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബി.ജെ.പിയെ തടയിടാൻ വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് എം.എൽ.എമാരോട് നേതാക്കൾ നിർദേശിച്ചു. രാത്രി ഒമ്പതിനുശേഷമാണ് യോഗം അവസാനിച്ചത്. ഏതുവിധേയനയും സഖ്യസർക്കാറിനെ രക്ഷിക്കാനാണ് യോഗ തീരുമാനം. സഖ്യസർക്കാറിനെ രക്ഷിക്കാൻ തങ്ങളുടെ കൈവശം ഒരു പദ്ധതിയുണ്ടെന്നും ബി.ജെ.പിയുടെ നീക്കം വിജയിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. മന്ത്രിസഭ വിപുലീകരണത്തിെൻറ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സർക്കാർ സുരക്ഷിതമാണെന്നുമാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.
ചില പ്രശ്നങ്ങളുണ്ടെങ്കിലും എല്ലാവരും നിയന്ത്രണത്തിലാണെന്നാണ് മന്ത്രി ഡി.കെ. ശിവകുമാറിെൻറ പ്രതികരണം. ഡൽഹിയിൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുന്ന എച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച രാഹുൽഗാന്ധിയെ കാണും.
ഇതിനിടെ വിമത എം.എൽ.എ രമേശ് ജാർക്കിഹോളിയുമായി സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷും കെ.പി.ജെ.പിയുടെ ആർ. ശങ്കറും ചർച്ച നടത്തി. കോൺഗ്രസിൽനിന്ന് വിട്ട് ബി.ജെ.പിയിലെത്തി എം.പിയായ ഡോ. ഉമേഷ് ജാദവ് ഡൽഹിയിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തി. സഖ്യസർക്കാറിനെ താഴെയിറക്കിയാൽ കേന്ദ്രമന്ത്രി പദവിയാണ് ഉമേഷിന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുള്ളത്.
രാവിലെ കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഏകോപന സമിതി അധ്യക്ഷൻ സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രിമാരായ എം.ബി. പാട്ടീൽ, ഡി.കെ. ശിവകുമാർ എന്നിവർ യോഗം ചേർന്നിരുന്നു. കോൺഗ്രസിലെ അതൃപ്തരായ എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകാനാണ് ശ്രമം. മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം കുമാരസ്വാമി മുന്നോട്ടുവെച്ചങ്കിലും നിലവിലുള്ള ഒഴിവ് നികത്തിയാൽ മതിയെന്ന അഭിപ്രായമാണ് സിദ്ധരാമയ്യ പ്രകടിപ്പിച്ചത്. കോൺഗ്രസ് മന്ത്രിമാരായ ജയമാല, കൃഷ്ണ ബൈര ഗൗഡ, പ്രിയങ്ക് ഖാർഗെ, യു.ടി. ഖാദർ എന്നിവർ മന്ത്രിപദവി വിട്ടുനൽകിയേക്കും. ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ 225 അംഗ നിയമസഭയിൽ കോൺഗ്രസ്-79, ജെ.ഡി.എസ്-37, ബി.എസ്.പി-01 എന്നിങ്ങനെ 117 ആണ് സഖ്യസർക്കാറിെൻറ അംഗബലം. 113 ആണ് കേവല ഭൂരിപക്ഷം. ബി.ജെ.പി-105.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
