കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
text_fieldsന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിെൻറ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ വൈകിട്ട് ആറിന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന് ഇന്നറിയാം.
ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമെടുക്കും. കേരളത്തില്‍ വയനാട്, ആലപ്പുഴ മണ്ഡലങ്ങളുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനം വരാന്‍ ഉള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കാനാണ് സാധ്യത.
ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ മത്സരിക്കാന്‍ തയ്യാറാണെങ്കിലും പാര്‍ട്ടി ഉത്തരവാദിത്വം എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തില്‍ സാമുദായിക സമവാക്യം പരിഗണിച്ച് ഒരു സ്ഥാനാര്‍ത്ഥിയാകും ആലപ്പുഴയില്‍ എത്തുക. കേരളത്തിെൻറ ചര്‍ച്ചകള്‍ക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡൽഹിയിലെത്തിയിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ വയനാടിനൊപ്പം രാഹുല്‍ ഗാന്ധി അമേഠിയിൽ കൂടി മത്സരിക്കുമെന്നാണറിയുന്നത്. ഇതിനിടെ, റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നും പറയപ്പെടുന്നു. സോണിയ ഗാന്ധി നേരത്തെ റായ്ബറേലിയിൽ കുടുംബത്തിൽ നിന്നൊരാൾ വന്നേക്കുമെന്ന് സൂചന നൽകിയിരുന്നു. നേതാക്കൾക്കിടയിൽ തർക്കമില്ലാതെ സ്ഥാനാർഥി നിർണയം നടത്താനാണ് നേതൃത്വം ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

