Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
parliament
cancel
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്‍റിലെ ഭരണഘടനാ...

പാർലമെന്‍റിലെ ഭരണഘടനാ ദിനാചരണ പരിപാടി ബഹിഷ്​കരിക്കാനൊരുങ്ങി കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും

text_fields
bookmark_border

ന്യൂഡൽഹി: പാർല​െമന്‍റിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിനാചരണം ബഹിഷ്​കരിക്കാനൊരുങ്ങി കോൺഗ്രസ്​ ഉൾപ്പെടെയുള്ള പ്രതി​പക്ഷ പാർട്ടികൾ. നവംബർ 26 വെള്ളിയാഴ്ചയാണ്​ ഭരണഘടനാ ദിനം.

പാർല​െമന്‍റിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടന ദിനാചരണത്തിൽ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അധ്യക്ഷത വഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സംബന്ധിക്കും.

പരിപാടി ബഹിഷ്​കരിക്കാൻ കോൺഗ്രസ്​ തീരുമാനിച്ചതിനോട്​ പ്രതിപക്ഷ പാർട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. ഡി.​എം.കെ, ശിവസേന, ആർ.എസ്​.പി, എൻ.സി.പി, എസ്​.പി, തൃണമൂൽ കോൺഗ്രസ്​, സി.പി.ഐ, സി.പി.എം, ആർ.ജെ.ഡി, ജെ.എം.എം, ​മുസ്​ലിം ലീഗ്​ പാർട്ടികളുടെ നേതാക്കൾ പരിപാടികൾ ബഹിഷ്​കരിക്കും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോട്​ അനുബന്ധിച്ച്​ സർക്കാറിന്‍റെ 'ആസാദി കാ അമൃത്​ മഹോത്സവി'ന്‍റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ പ​ങ്കെടുക്കില്ലെന്ന്​ സി.പി.ഐ, സി.പി.എം, ആർ.ജെ.ഡി, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്​ എന്നിവയുടെ മുതിർന്ന നേതാക്കൾ അറിയിച്ചു.

പാർട്ടി നേതാക്കൾ തമ്മിൽ നടത്തിയ അനൗപചാരിക കൂടിയാലോചനയിലാണ്​ ബഹിഷ്​കരണ തീരുമാനമെടുത്തതെന്നാണ്​ വിവരം.

പ്രതിപക്ഷ പാർട്ടികൾ പരസ്​പരം സംസാരിച്ചതായും നിരന്തരം ഭരണഘടനയെ അവഹേളിക്കുന്ന സർക്കാർ നടത്തുന്ന പരിപാടി ബഹിഷ്​കരിക്കാൻ തീരുമാനിച്ചായും ഇടതുസംഘടനയിലെ മുതിർന്ന നേതാവ്​ പറഞ്ഞു. പരിപാടിയിൽ പ​ങ്കെടുക്കാൻ തങ്ങളുടെ എം.പിമാരാരും ഡൽഹിയിൽ ഇല്ലെന്ന്​ ടി.എം.സി നേതാവ്​ പ്രതികരിച്ചു.

അതേസമയം, ടി.ആർ.എസ്​, ബി.ജെ.ഡി, വൈ.എസ്​.ആർ കോൺഗ്രസ്​ എം.പിമാർ ചടങ്ങിൽ പ​ങ്കെടുത്തേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Constitution DaycongressAzadi ka Amrit Mahotsav
News Summary - Congress many opposition parties to boycott Constitution Day event in Parliaments Central Hall
Next Story