കോൺഗ്രസ് പ്രകടനപത്രിക: പുറംചട്ട മോശമായെന്ന്; സോണിയക്ക് അതൃപ്തി
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രകടനപത്രികയുടെ പുറംചട്ടയെക്കുറിച്ച് കോൺഗ്രസ് അധ്യക് ഷ സോണിയ ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. പുറംചട്ട മോശമായി തയാറാക്കി യതിലെ നീരസം പ്രകടനപത്രിക രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ രാജീവ് ഗൗഡയെ സോണിയ അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ.
പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രവും പാർട്ടി ചിഹ്നമായ കൈപ്പത്തിയും പുറംചട്ടയുടെ താഴെ ചെറുതായാണ് അച്ചടിച്ചത്. വലിയ ജനാവലിയുടെ ചിത്രമുള്ള ഇൗ പേജിെൻറ മുകളിൽ കോൺഗ്രസ് വാഗ്ദാനം നിറവേറ്റുമെന്ന സന്ദേശമാണ് പ്രധാനമായി അച്ചടിച്ചത്. ‘കോൺഗ്രസ് നടപ്പാക്കും’ എന്ന തലക്കെട്ടിലുള്ള 55 പേജ് പ്രകടനപത്രിക ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.
വേദിയിയിലേക്ക് കയറുന്നതിനു മുമ്പ് രാജീവ് ഗൗഡയോട് സോണിയ എന്തോ കണിശമായി സംസാരിക്കുന്നതിെൻറ വിഡിയോ ചിത്രങ്ങളുടെ അകമ്പടിയോടെയാണ് നീരസ വാർത്ത. എന്നാൽ, റിപ്പോർട്ടുകൾ കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല നിഷേധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
