ബിഹാർ എസ്.ഐ.ആർ; ഗുരുതര ആരോപണവുമായി കോൺഗ്രസ്
text_fieldsമഹിള കോൺഗ്രസ് അധ്യക്ഷ അൽക ലാംബ ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ
ന്യൂഡൽഹി: ബിഹാറിൽ ലക്ഷക്കണക്കിന് മുസ്ലിം, ദലിത് സ്ത്രീ വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് കൂട്ടത്തോടെ വെട്ടിമാറ്റിയെന്ന് കോൺഗ്രസ്. 2020ൽ ഇൻഡ്യ സഖ്യവും എൻ.ഡി.എയും കടുത്ത മത്സരം നടന്ന ആറ് ജില്ലകളിലെ 60 നിയമസഭാ സീറ്റുകളിലാണ് കൂട്ടത്തോടെ സ്ത്രീവോട്ടർമാരെ നീക്കിയത്. ഇതുവരെ ലഭിച്ച കണക്കു പ്രകാരം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത 23 ലക്ഷം സ്ത്രീവോട്ടർമാരെ എസ്.ഐ.ആർ അന്തിമപട്ടികയിൽനിന്ന് നീക്കിയിട്ടുണ്ടെന്ന് മഹിള കോൺഗ്രസ് അധ്യക്ഷ അൽക ലാംബ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
60 നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനൊടുവിൽ ഇൻഡ്യ സഖ്യം 25 സീറ്റുകളിലും എൻ.ഡി.എ 34 സീറ്റുകളിലും വിജയിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബിഹാറിലെ മൂന്നരക്കോടി വനിതാ വോട്ടർമാരിൽ 6.28 ശതമാനം പേരെ വോട്ടർ പട്ടികയിൽനിന്ന് നീക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഈ കൃത്രിമം കാണിച്ചതെന്ന് അൽക ലാംബ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

