ജമ്മു കശ്മീരിന് സംസ്ഥാന പദവി, ജാതി സെൻസസ് നടപ്പാക്കും; അഞ്ച് നീതിയും 25 ഉറപ്പുകളുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയായ ‘ന്യായ് പത്ര’ (നീതിപത്രം) കോൺഗ്രസ് പുറത്തിറക്കി. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ഹിസേദാരി ന്യായ്, കിസാൻ ന്യായ്, യുവ ന്യായ്, നാരീ ന്യായ്, ശ്രമിക് ന്യായ് എന്ന് അഞ്ച് നീതി (പാഞ്ച് ന്യായ്) നടപ്പാക്കാനാണ് 25 ഉറപ്പുകൾ (പച്ചീസ് ഗാരന്റി). രാജ്യത്ത് സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തുമെന്ന് പ്രകടനപത്രിക ഉറപ്പുനൽകുന്നു. ബി.ജെ.പിയിൽ ചേർന്ന് നിയമ നടപടികളിൽനിന്ന് രക്ഷപ്പെട്ടവർക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുമെന്ന ഉറപ്പും ‘നീതിപത്ര’ത്തിലുണ്ട്.
പ്രധാന വാഗ്ദാനങ്ങൾ:
- രാജ്യത്ത് സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തും
- അഗ്നിപഥ് പദ്ധതി നിർത്തലാക്കി സായുധസേനകളിലേക്ക് സാധാരണ റിക്രൂട്ട്മെന്റ് രീതി പുനരാരംഭിക്കും.
- എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം 50 ശതമാനത്തിൽ കൂട്ടാൻ ഭരണഘടന ഭേദഗതി കൊണ്ടുവരും
- ജമ്മു-കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി
- സ്വാമിനാഥൻ കമീഷൻ ശിപാർശ പ്രകാരം ചുരുങ്ങിയ താങ്ങുവിലക്ക് നിയമ പ്രാബല്യം
- യുവാക്കൾക്കായി 5000 കോടിയുടെ സ്റ്റാർട്ടപ് ഫണ്ട്
- കാർഷിക കടം എഴുതിത്തള്ളാൻ കമീഷൻ
- മാനനഷ്ടക്കേസ് ക്രിമിനൽ കുറ്റകൃത്യമല്ലാതാക്കും
- ഒഴിവുള്ള കേന്ദ്ര സർക്കാറിന്റെ 30 ലക്ഷം തസ്തികകൾ നികത്തും
- സർക്കാർ തസ്തികകളിലും പൊതുമേഖല സ്ഥാപനങ്ങളിലും കരാർ നിയമനം നിർത്തലാക്കി സ്ഥിരനിയമനം.
- 2025 മുതൽ കേന്ദ്ര സർക്കാർ ജോലികളിൽ 50 ശതമാനം സ്ത്രീസംവരണം
- 25 വയസ്സിന് താഴെയുള്ള ഡിപ്ലോമക്കാർക്കും ബിരുദക്കാർക്കും ഒരു വർഷത്തെ അപ്രന്റിസ്ഷിപ്
- നഗരങ്ങളിലെ ദരിദ്രർക്ക് നഗര തൊഴിൽ പരിപാടി
- ഓരോ ദരിദ്ര കുടുംബത്തിനും വർഷം ഒരു ലക്ഷം രൂപ നൽകും
- വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പകൾ ഒറ്റത്തവണ എഴുതിത്തള്ളും
- ചുരുങ്ങിയ വേതനം 400 രൂപയാക്കും
ചരക്കു സേവന നികുതി (ജി.എസ്.ടി) മാറ്റി പകരം സാധാരണക്കാർക്ക് നികുതി ഭാരമില്ലാത്ത ജി.എസ്.ടി 2.0 കൊണ്ടുവരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

