Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോൺഗ്രസ്​- ഇടത്- ഐ.എസ്​.എഫ്​ സഖ്യത്തിന്​​ ബി.ജെ.പിയുമായി അവിഹിത കൂട്ടുകെട്ട്​; സീറ്റുകൾ ഒറ്റയക്കത്തിലൊതുങ്ങും- ഡെറക്​ ഒ ബ്രിയൻ
cancel
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​- ഇടത്-...

കോൺഗ്രസ്​- ഇടത്- ഐ.എസ്​.എഫ്​ സഖ്യത്തിന്​​ ബി.ജെ.പിയുമായി അവിഹിത കൂട്ടുകെട്ട്​; സീറ്റുകൾ ഒറ്റയക്കത്തിലൊതുങ്ങും- ഡെറക്​ ഒ ബ്രിയൻ

text_fields
bookmark_border

ന്യൂഡൽഹി: പശ്​ചിമ ബംഗാളിൽ മമതക്കെതിരെ രംഗത്തുള്ള കോൺഗ്രസ്​- ഇടത്- ഐ.എസ്​.എഫ്​ സഖ്യം ബി.ജെ.പിയുമായി അവിഹിത കൂട്ടുകെട്ടുണ്ടാക്കിയതായി തൃണമൂൽ ദേശീയ വക്​താവ്​ ഡെറക് ഒബ്രിയൻ. മേയ്​ രണ്ടിന്​ ഫലം വരു​േമ്പാൾ അവ ഇരട്ടയക്കം കടക്കില്ലെന്നും ഓൺലൈൻ പോർട്ടൽ 'ദിപ്രിന്‍റി'ന്​ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പ്രവചിക്കുന്നു.

''കൈക്കൂലി പണത്തെ കുറിച്ചാണ്​ ബി.ജെ.പി സംസാരിക്കുന്നത്​. എന്നാൽ, ഇത്​ (ഈ കൂട്ടുകെട്ട്​) വോട്ടായും പണമായും അവരുടെ കൈക്കൂലിയാണ്​. എല്ലാം ചെയ്​തുനൽകാൻ ജനത്തിന്​ അവർ പണം നൽകും''- ഒബ്രിയൻ പറയുന്നു. പക്ഷേ ​നല്ല കാലത്തുമാത്രമല്ല, പഞ്ഞകാലത്തും അവർക്കൊപ്പം നിലയുറപ്പിച്ചവരെയും തങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ശ്രമിച്ചവരെയും ബംഗാൾ ജനതക്ക്​ അറിയാമെന്നും സംസ്​ഥാനത്തെ രാഷ്​ട്രീയ കൊലപാതകങ്ങൾക്കു പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു.

''300 ബി.ജെ.പി എം.പിമാരുള്ള രാജ്യത്ത്​ ക്രിമിനൽ പശ്​ചാത്തലമുള്ള 130 പേരാണ്​ ബി.ജെ.പി ടിക്കറ്റിൽ പാർലമെന്‍റിലെത്തിയത്​. അവർക്കെന്തിനാണ്​ സീറ്റ്​ നൽകിയത്​?''

''രാഷ്​ട്രീയ ഹിംസയെ കുറിച്ച്​ ആരാണ്​ സംസാരിക്കുന്നത്​? അമിത്​ ഷായും മോദിയുമാണോ? നാം​ 2002നെ കുറിച്ചുകൂടി പറയണം. ഏതു രാഷ്​​്ട്രീയ അതിക്രമത്തെ കുറിച്ചാണ്​ പറയുന്നത്​? ബംഗാളിൽ ഒരു ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടുണ്ട്​. അദ്ദേഹം നിയമവിരുദ്ധ ബാങ്ക്​ നടത്തുന്നയാളായിരുന്നുവെന്നാണ്​ കേൾക്കുന്നത്​. അവർക്ക്​ ആളുകളെ വേണം. ചിലർ കോവിഡ്​ പിടിച്ച്​ മരിച്ചാലും മൃതദേഹം പിടിച്ച്​്​ രാഷ്​ട്രീയ അക്രമമാക്കി മാറ്റി അവർ എഴുന്നള്ളിക്കും''- ഒബ്രിയന്‍റെ വാക്കുകൾ.

എന്നാൽ, ബംഗാളിൽ തൃണമൂൽ വെല്ലുവിളികൾ നേരിടുന്നതായി ഒബ്രിയൻ സമ്മതിച്ചു. ''എട്ടുഘട്ടങ്ങളിലാക്കി മാറ്റിയതാണ്​ അതിലൊന്ന്​. 33 ദിവസങ്ങളിലായി തെരഞ്ഞെടുപ്പ്​ നടക്കു​േമ്പാൾ അതിന്​ പണമേറെ വേണം. ഫണ്ടിങ്ങിന്​ ലോകത്ത്​ ഏറ്റവും മെച്ചം ബി.ജെ.പിയാണ്​. മാധ്യമ ഉടമകളെ ബി.ജെ.പി ഭയത്തിന്‍റെ മുനയിൽ നിർത്തുന്നത്​ മറ്റൊന്ന്​​. കേന്ദ്രം ഭരിക്കുന്നവരാണ്​ ബി.ജെ.പി. ഏജൻസികൾ അവർക്കൊപ്പമുണ്ട്​​. 2002ലെ രക്​തക്കറ ഇപ്പോഴും കൈയിലുള്ള രണ്ടു പേർ അധികാരത്തിലും​''- മമത നേതാവ്​ പറയുന്നു.

നന്ദിഗ്രാമിൽ മാത്രമല്ല, എവിടെ മത്സരിച്ചാലും മമത ജയിക്കുമെന്നും ഒബ്രിയൻ ശുഭാപ്​തി വിശ്വാസം പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress-Left-ISF in cahoots with BJP in BengalDerek O’Brien
News Summary - Congress-Left-ISF in cahoots with BJP in Bengal, will get single-digit seats: Derek O’Brien
Next Story