Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷദ്വീപിൽ കോൺഗ്രസ് മുന്നിൽ

text_fields
bookmark_border
hamdullah sayeed
cancel

കവരത്തി: ലക്ഷദ്വീപിൽ സിറ്റിങ് എം.പി മുഹമ്മദ് ഫൈസലിനെ പിറകിലാക്കി കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഹംദുല്ല സഈദ് മുന്നിൽ. ആദ്യ സൂചനകളിൽ സഈദ് 1629 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. 57,594 വോട്ടർമാരുള്ള മണ്ഡലത്തിൽ ഏപ്രിൽ 19ന് നടന്ന തെരഞ്ഞെടുപ്പിൽ 84.16 ശതമാനമായിരുന്നു പോളിങ്. 28061 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സഈദ്

14725 വോട്ട് നേടിയപ്പോൾ എൻ.സി.പി (ശരത് പവാർ) പ്രതിനിധി മുഹമ്മദ് ഫൈസലിന് 13096 ​വോട്ട് ലഭിച്ചു. എൻ.ഡി.എ സഖ്യകക്ഷിയായ എൻ.സി.പി ലാബലിൽ മത്സരിച്ച യൂസുഫ് 129 വോട്ട് മാത്രം നേടി ബഹുദൂരം പിറകിലാണ്.

2014ലും 2019ലും ഇവിടെ എൻ.സി.പി (ശരത് പവാർ) ആയിരുന്നു ഇവിടെ ജയം പിടിച്ചത്. ഇത്തവണ എൻ.ഡി.എ ചിത്രത്തിലാതായത് ശ്രദ്ധേയമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress leads in Lakshadweep
Next Story