Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാസിയാബാദ്​ സംഭവം:...

ഗാസിയാബാദ്​ സംഭവം: ട്വീറ്റുകളിൽ കോൺഗ്രസ്​ നേതാക്കൾക്കെതിരെ കേസ്​; ട്വിറ്ററും പ്രതി

text_fields
bookmark_border
ഗാസിയാബാദ്​ സംഭവം: ട്വീറ്റുകളിൽ കോൺഗ്രസ്​ നേതാക്കൾക്കെതിരെ കേസ്​; ട്വിറ്ററും പ്രതി
cancel

ന്യൂഡൽഹി: ​ഗാസിയാബാദിൽ മുസ്​ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകളിൽ ഒമ്പത്​ പേർക്കെതിരെ കേസെടുത്ത്​ യു.പി പൊലീസ്​. രണ്ട്​ കോൺഗ്രസ്​ നേതാക്കളും കേസിൽ പ്രതികളാണ്​. ട്വിറ്ററിനേയും പ്രതിചേർത്തിട്ടുണ്ട്​. സംഭവത്തിന്​ മനപ്പൂർവം സാമുദായിക മുഖം നൽകാൻ ശ്രമിച്ചുവെന്ന്​ ആരോപിച്ചാണ്​ കേസ്​.

ദ വയർ, റാണ അയ്യൂബ്​, മുഹമ്മദ്​ സുബൈർ, ഡോ.ഷമ മുഹമ്മദ്​, സാബ നഖ്​വി, മസ്​കൂർ ഉസ്​മാനി, സൽമാൻ നിസാമി എന്നിവർ വസ്​തുതകൾ പരിശോധിക്കാതെ സംഭവത്തിന്​ വർഗീയ മുഖം നൽകിയെന്നാണ്​ യു.പി പൊലീസ്​ ആരോപണം. വൈകാതെ ട്വിറ്ററിലൂടെ സമുാദയങ്ങൾക്കിടയിൽ വിദ്വേഷ പ്രചാരണവും ആരംഭിച്ചുവെന്നും പൊലീസ്​ വ്യക്​തമാക്കുന്നു. വയോധികനെ ആക്രമിക്കുന്ന വിഡിയോ പ്രചരിക്കുന്നത്​ തടയാത്തതിനാണ്​ ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്​.

കേസെടുത്തിരിക്കുന്നവരിൽ അയൂബും നഖ്​വിയും മുതിർന്ന മാധ്യമപ്രവർത്തകരാണ്​. ഫാക്​ട്​ ചെക്കിങ്​ വെബ്​സൈറ്റായ ആൾട്ട്​ ന്യൂസിലെ ലേഖകനാണ്​ സുബൈർ. ഷമ മുഹമ്മദും നിസാമിയും കോൺഗ്രസ്​ നേതാക്കളാണ്​. അലിഗഢ്​ മുസ്​ലിം യൂണിവേഴ്​സിറ്റിയിലെ മുൻ വിദ്യാർഥി യൂണിയൻ പ്രസിഡൻറാണ്​ ഉസ്​മാനി.

നേരത്തെ ആക്രമണത്തിനെതിരെ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ശ്രീരാമ​െൻറ യഥാർഥ ഭക്​തൻമാർ ഇത്​ ​ചെയ്യില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇതിന്​ പിന്നാലെ രാഹുൽ നുണകളിലൂടെ വിഷം പടർത്തുകയാണെന്ന്​ ആരോപിച്ച്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ രംഗത്തെത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ghaziabad Attack
News Summary - Congress leaders, others booked for tweets on Ghaziabad incident
Next Story