കോൺഗ്രസ് നേതാക്കൾ േക്ഷത്രത്തിൽ പോകുന്നത് തെരഞ്ഞെടുപ്പ് വരുേമ്പാൾ മാത്രം –രാജ്നാഥ്
text_fieldsബൻസുർ (രാജസ്ഥാൻ): തെരഞ്ഞെടുപ്പ് അടുക്കുേമ്പാഴാണ് കോൺഗ്രസ് നേതാക്കൾ േക്ഷത്രത്തിൽ പോകുന്നതെന്നും എന്നാൽ, ബി.ജെ.പിക്ക് ഇത് സംസ്കാരത്തിെൻറ ഭാഗമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
േക്ഷത്രങ്ങളും പശുക്കളും കോൺഗ്രസിന് തെരഞ്ഞെടുപ്പ് വിഷയങ്ങൾ മാത്രമാണ്. ആൽവാർ ജില്ലയിലെ ബൻസുറിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 55 വർഷം ഭരിച്ച കോൺഗ്രസാണ് രാജ്യം ദരിദ്രമായതിെൻറ ഉത്തരവാദികൾ.
കോൺഗ്രസ് 50 വർഷത്തിനിടെ 103 െഎ.ടി.െഎകളാണ് സ്ഥാപിച്ചത്. എന്നാൽ, വസുന്ധര രാെജ സർക്കാർ അഞ്ച് വർഷത്തിനുള്ളിൽ 958 പുതിയ െഎ.ടി.െഎകൾ യാഥാർഥ്യമാക്കിയെന്ന് രാജ്നാഥ് അവകാശപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
