ബി.ആർ.എസിലേക്കൊഴുകി കോൺഗ്രസ് നേതാക്കൾ
text_fieldsൈഹദരാബാദ്: തെലങ്കാനയിൽ ടിക്കറ്റ് ലഭിക്കാത്ത കോൺഗ്രസ് നേതാക്കൾക്ക് മുറുമുറുപ്പ്. നിരവധി പേർ ഭരണകക്ഷിയായ ബി.ആർ.എസിലേക്ക് ചേക്കേറി. വിജയസാധ്യതയാണ് സ്ഥാനാർഥിനിർണയത്തിലെ മാനദണ്ഡമെന്ന നിലപാടിലാണ് കോൺഗ്രസ്. മുൻമന്ത്രി നാഗം ജനാർദൻ റെഡ്ഡി ഉൾപ്പെടെയുള്ളവരാണ് നിരാശരായി കോൺഗ്രസ് വിട്ടത്. റെഡ്ഡി കഴിഞ്ഞദിവസം ബി.ആർ.എസ് അധ്യക്ഷൻ ചന്ദ്രശേഖർ റാവുവിനെ (കെ.സി.ആർ) സന്ദർശിച്ചു. അന്തരിച്ച കോൺഗ്രസ് നേതാവ് പി. ജനാർദൻ റെഡ്ഡിയുടെ മകനും മുൻ എം.എൽ.എയുമായ പി. വിഷ്ണുവർധൻ റെഡ്ഡി കോൺഗ്രസ് വിട്ട് കെ.സി.ആറിനെ സന്ദർശിച്ചു.
ഹൈദരാബാദ് ജൂബിലി ഹിൽസിൽ, തന്നെ പരിഗണിക്കാതെ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ നിർത്തിയതാണ് വിഷ്ണുവർധൻ റെഡ്ഡിയെ ചൊടിപ്പിച്ചത്. 119 അംഗ നിയമസഭയിലേക്ക് കോൺഗ്രസ് ഇതിനകം 100 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷ്ണുവർധന്റെ സഹോദരി വിജയ റെഡ്ഡിയാണ് ഹൈദരാബാദിൽ കോൺഗ്രസ് സ്ഥാനാർഥി. പട്ടികയിൽ ഇടംപിടിക്കാതിരുന്ന മുൻ എം.എൽ.എ ഇറ ശേഖറും ബി.ആർ.എസിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

