പ്രധാനമന്ത്രിയെ നിരക്ഷരന് എന്നു വിളിച്ച് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നിരക്ഷരന്’ എന്നു വിളിച്ച് മുംബൈ മേഖല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സഞ്ജയ് നിരുപം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവിജയത്തിെൻറ കഥ പറയുന്ന ഡോക്യുമെൻററി ‘ചലൊ ജീതെഹെ’ ജില്ല പരിഷത്ത് സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിെൻറ നീക്കത്തെ വിമര്ശിക്കെയാണ് നിരുപമിെൻറ പരാമര്‍ശം.
സ്കൂളുകളിലും കോളജുകളിലും പഠിക്കുന്നവർ മോദിയെ പോലെ നിരക്ഷരരായവരെക്കുറിച്ച് കേട്ടിട്ട് എന്തു നേടാനാണെന്ന് നിരുപം ചോദിച്ചു. പ്രധാനമന്ത്രി എത്ര ബിരുദധാരിയാണെന്ന് പൗരന്മാര്ക്ക് അറിയില്ല എന്നത് നാണക്കേടാണ്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കുട്ടികള്‍ ചോദിച്ചാല്‍ എന്ത് മറുപടിയാണ് പറയുക. ഡല്‍ഹി സര്‍വകലാശാലയില്‍ പഠിച്ചെന്ന് പ്രധാനമന്ത്രി അവകാശപ്പെടുമ്പോഴും എന്തുകൊണ്ടാണ് സര്‍വകലാശാല അത് സാക്ഷ്യപ്പെടുത്താത്തത്.
ഏത് സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍വകലാശാല മൗനം പാലിക്കുന്നത്? നിരുപം ചോദിച്ചു. വിവാദമായതോടെ പ്രധാനമന്ത്രിയെ നിരക്ഷരന് എന്നു വിളിച്ചതില്‍ ഒരു മര്യാദക്കേടുമില്ലെന്ന് സഞ്ജയ് നിരുപം പറഞ്ഞു. ഇത് ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തില്‍ പ്രധാനമന്ത്രി ദൈവമൊന്നുമല്ല. മര്യാദ പാലിച്ചാണ് ജനം പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്നത്. ഞാന്‍ ഉപയോഗിച്ച വാക്കില്‍ ഒരു മര്യാദക്കേടുമില്ല -നിരുപം പറഞ്ഞു.
അടുത്ത ചൊവ്വാഴ്ചയാണ് ജില്ല പരിഷത്ത് സ്കൂളുകളില്‍ പ്രധാനമന്ത്രിയെക്കുറിച്ച് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
