Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Congress leaders detained, put under house arrest for fuel price hike protest
cancel
Homechevron_rightNewschevron_rightIndiachevron_rightഇന്ധനവില വർധന...

ഇന്ധനവില വർധന പ്രതിഷേധം; കോൺഗ്രസ്​ നേതാക്കൾ കസ്റ്റഡിയിൽ, യു.പി നേതാവ്​ വീട്ടുതടങ്കലിൽ

text_fields
bookmark_border

ബംഗളൂരു: രാജ്യത്തെ ഇന്ധനവില വർധനക്കെതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന്​ നേതൃത്വം നൽകിയ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ്​ പ്രസിഡൻറ്​ ഡി.കെ. ശിവകുമാറും പൊലീസ്​ കസ്റ്റഡിയിൽ. ലഖ്​നോവിൽ ഉത്തർപ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്‍റ്​ അജയ്​ ലല്ലു പ്രസാദിനെ പൊലീസ്​ വീട്ടുതടങ്കലിലാക്കി. രാജ്യത്തെ ​ഇന്ധനവിലക്കയറ്റത്തിനെതിരെ കോൺഗ്രസ്​ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പെട്രോൾ പമ്പുകൾക്ക്​ മുമ്പിലായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിൽ പ​െങ്കടുക്കാൻ ​േപാകുന്നതിന്​ മുന്നോടിയായാണ്​ അജയ്​ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയതെന്ന്​ പാർട്ടി ട്വീറ്റ്​ ചെയ്​തു. 'ഇതാണ്​ സ്വോച്ഛാധിപത്യം, എന്തുകൊണ്ടാണ് പൊലീസ്​ സംസ്​ഥാനം ഭരിക്കുന്നത്​? പെട്രോൾ, ഡീസൽ വില ഉയർത്തി ജനങ്ങളെ കൊള്ളയടിച്ചതിന്​ ശേഷം സർക്കാർ എന്തിന്​ ഭയക്കുന്നു?' -യു.പി കോൺഗ്രസ്​ ട്വീറ്റ്​ ചെയ്​തു.

രാജസ്​ഥാൻ, മഹാരാഷ്​ട്ര, കേരള തുടങ്ങിയ സ്​ഥലങ്ങളിൽ കോൺഗ്രസിന്‍റെ പ്രതിഷേധം അരങ്ങേറിയിരുന്നു. പെട്രോളിനും ഡീസലിനും കേന്ദ്രം ഏർപ്പെടുത്തിയ അധിക നികുതി ഒഴിവാക്കി അവശ്യവസ്​തുക്കളുടേതുൾപ്പെടെയുള്ള വിലക്കയറ്റം ഒഴിവാക്കണമെന്നാണ്​ ആവശ്യം. തൊഴിലില്ലായ്​മ നിരക്ക്​ ഉയരു​ന്നതോടെ ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയരുന്നത്​ സമ്പദ്​വ്യവസ്​ഥയെ പ്രതികൂലമായി ബാധിക്കുമെന്നും കോൺഗ്രസ്​ പറഞ്ഞു.

അതേസമയം, കർണാടക കോൺഗ്രസ്​ ​പ്രദേശ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്​ഥാനത്ത്​ 100 നോട്ട്​ ഔട്ട്​ കാമ്പയിൻ ആരംഭിച്ചു. ജൗൺ 11 മുതൽ 15വരെയാണ്​ കാമ്പയിൻ സംഘടിപ്പിക്കുക. ഇതിന്‍റെ ഭാഗമായി സംസ്ഥാന​ത്തെ 5000 പെട്രോൾ പമ്പുകൾക്ക്​ മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestprice hikedhouse arrestCongress
News Summary - Congress leaders detained, put under house arrest for fuel price hike protest
Next Story