Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

text_fields
bookmark_border
തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
cancel

ചെന്നൈ: തമിഴ്നാട്ടിൽ രണ്ടു ദിവസം മുമ്പ് കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോൺഗ്രസിന്‍റെ തിരുനെൽവേലി ഈസ്റ്റ് ജില്ല യൂനിറ്റ് പ്രസിഡന്‍റ് കെ.പി.കെ. ജയകുമാറാണ് മരിച്ചത്.

തിരുനെൽവേലിയിലെ സ്വന്തം കൃഷി ഭൂമിയിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ജയകുമാറിനെ കാണാതായത്. മകൻ തൊട്ടടുത്ത ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പ് ഇദ്ദേഹം തന്നെ എഴുതിയതാണോ എന്നതിൽ ഉറപ്പില്ല.

ജയകുമാറിന്‍റേത് കൊലപാതകമാണോ, ആത്മഹത്യയാണോ എന്നതിലും വ്യക്തതയില്ല. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി തിരുനെൽവേലി ജില്ല പൊലീസ് മേധാവി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress Leader's Burnt Body Found In Tamil Nadu
Next Story