ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലിക ഒാഫീസിന് തീയിടാൻ കോൺഗ്രസ് നേതാവിെൻറ ശ്രമം. ബംഗളൂരു ആർ.കെ പുരം േബ്ലാക് പ്രസിൻറായ നാരായണ സ്വാമിയാണ് കോർപറേഷൻ ഒാഫീസിനകത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം തീയിടുമെന്ന് ഭീഷണിപ്പെടുത്തിയത്.
വ്യാജഭൂമിയുടെ രേഖകൾ ഉദ്യേഗസ്ഥർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് നാരായണസ്വാമി ഒാഫീസിന് തീയിടുമെന്ന് ഭീഷണിമുഴക്കിയത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. നാരായണസ്വാമി കുപ്പിയിലാക്കി കൊണ്ടുവന്ന പെട്രോൾ ഒാഫീസിനു മുന്നിൽ ഒഴിക്കുകയും രേഖകൾ ലഭിച്ചില്ലെങ്കിൽ തീയിടുമെന്ന് പറഞ്ഞ് ബഹളം വെക്കുന്നതിെൻറയും ദൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്തുവിട്ടിരുന്നു. കർണാടകയിൽ കോണ്‍ഗ്രസ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോശം ഭരണത്തിന്‍റെ തെളിവാണ് ഈ സംഭവമെന്ന് ബി.ജെ.പി ആരോപിച്ചു.