Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്​.എം കൃഷ്​ണ കോൺഗ്രസ്​ വിട്ടു

text_fields
bookmark_border
എസ്​.എം കൃഷ്​ണ കോൺഗ്രസ്​ വിട്ടു
cancel

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ സജീവ രാഷ്ട്രീയം വിടുന്നു. 84കാരനായ അദ്ദേഹം സോണിയ ഗാന്ധിക്കയച്ച കത്തിലാണ് കോണ്‍ഗ്രസ് അംഗത്വം പുതുക്കുന്നില്ളെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചത്. ഇതുസംബന്ധിച്ച് ഞായറാഴ്ച രാവിലെ വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്.

2009 മുതല്‍ 2012 വരെ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന കൃഷ്ണ, 1983-84ല്‍ ഇന്ദിര ഗാന്ധി മന്ത്രിസഭയിലും 1984-85ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. 2004-08 കാലയളവില്‍ മഹാരാഷ്ട്ര ഗവര്‍ണറായും 1999-2004ല്‍ കര്‍ണാടക മുഖ്യമന്ത്രിയായും 1989-92ല്‍ സ്പീക്കറായും 1992-94ല്‍ ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1968 മുതല്‍ നാലുതവണ ലോക്സഭാംഗമായ അദ്ദേഹം 1996ല്‍ രാജ്യസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ കര്‍ണാടക രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനായി കേന്ദ്ര വിദേശകാര്യ മന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹത്തിന് പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ വേണ്ട പരിഗണന പാര്‍ട്ടി നല്‍കിയില്ളെന്ന ആക്ഷേപമുയര്‍ന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress Leader SM Krishna Says He is 'Quitting' Politics, Resigns from CWC
Next Story