ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുന്ന കാലം; പ്രതിഷ്ഠാ ചടങ്ങ് നടത്തുമെന്ന മോദിയുടെ പ്രഖ്യാപനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ്
text_fieldsകോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ശങ്കരാചാര്യന്മാർ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ നായകവേഷം ഏറ്റെടുത്ത മോദിയുടെ നടപടി കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. ഹിന്ദുത്വവും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസവും ആരാണ് യഥാർത്ഥ ഹിന്ദുവെന്നതിന്റെ വെളിപ്പെടുത്തലമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോരള ലിട്ടറേച്ചർ ഫെസ്റ്റ് വേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഹിന്ദു മതത്തിലെ നാല് പ്രമുഖ അംഗീകൃത ആചാര്യന്മാരിൽ നിന്നും ശക്തമായ എതിർപ്പ് നിലനിൽക്കെ വ്യക്തിപരമായി പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന മോദിയുടെ നിലപാട് മോദിക്ക് തന്നെ തിരിച്ചടിയാകും. അത് മോദിയെ തന്നെ തിരിഞ്ഞുകൊത്തുമെന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ അയ്യർ കൂട്ടിച്ചേർത്തു.
ഹിന്ദുമതം പ്രാചീന കാലം മുതൽക്കെ നിലനിൽക്കുന്ന വിശ്വാസമാണ്. ഹിന്ദുത്വമെന്നാൽ ഹിന്ദു ഭൂരിപക്ഷവാദവുമായി ബന്ധപ്പെട്ട രാഷ്ട്രീയ തത്വശാസ്ത്രമാണ്. മിക്ക ഹിന്ദുക്കളും ഹിന്ദുത്വത്തിന് വോട്ട് ചെയ്യില്ല. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് രീതിയാണ് കഴിഞ്ഞ പത്ത് വർഷക്കാലമായി ഹിന്ദുത്വം അധികാരത്തിലെത്തിൃാന്ഡ കാരണമായതെന്നും ചിലരെ പോലെ 2024 പൊതു തെരഞ്ഞെടുപ്പിനെ എഴുതിത്തള്ളാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണി തീരാത്ത ക്ഷേത്രത്തിൽ നടത്തുന്ന പ്രതിഷ്ഠ ചടങ്ങ് മതാചാരങ്ങൾക്ക് വിരുദ്ധമായതിനാൽ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് ആദിശങ്കരൻ സ്ഥാപിച്ച ബദരീനാഥ്, ശൃംഗേരി, ദ്വാരക, പുരി മഠങ്ങളിലെ ശങ്കരാചാര്യന്മാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷ്ഠ ചടങ്ങിലേക്ക് ഒരുങ്ങുന്നതിന് 11 ദിവസത്തെ ആചാരാനുഷ്ഠാനങ്ങളിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ച് വെള്ളിയാഴ്ച പ്രത്യേക ശബ്ദസന്ദേശം മോദി പുറത്തിറക്കി.
മഹാരാഷ്ട്ര സന്ദർശന പരിപാടിയുടെ ഭാഗമായി നാസികിൽ ശ്രീരാമൻ ദീർഘകാലം ചെലവിട്ടുവെന്ന് വിശ്വസിച്ചുപോരുന്ന പഞ്ചവടി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയാണ് വ്രതാനുഷ്ഠാനം തുടങ്ങിയത്. രാജ്യമാകെ ക്ഷേത്രപരിസരങ്ങൾ വൃത്തിയാക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് മോദി അവിടം വൃത്തിയാക്കുന്നതിൻറെ ദൃശ്യങ്ങളും പിന്നീട് പുറത്തിറക്കി. ഇന്ത്യയിലെ 140 കോടി ജനങ്ങളെ പ്രതിനിധാനം ചെയ്യാനുള്ള ഉപകരണമാക്കി ദൈവം തന്നെ മാറ്റിയിരിക്കുന്നുവെന്നാണ് ഓഡിയോ സന്ദേശത്തിൽ മോദി വിവരിച്ചത്. യാഗത്തിനും ദൈവാരാധനക്കും വേണ്ടി സ്വയം ദൈവികബോധം ഉണർത്താൻ വിശുദ്ധ ഗ്രന്ഥങ്ങൾ വ്രതാനുഷ്ഠാനങ്ങളും കർശന നിയമങ്ങളും നിർദേശിച്ചിട്ടുണ്ട്. അത് പ്രതിഷ്ഠക്കു മുമ്പ് പാലിക്കേണ്ടതുണ്ട്. ചില പുണ്യാത്മാക്കളിൽനിന്നും ആത്മീയയാത്രയിലെ മഹാരഥന്മാരിൽ നിന്നും തനിക്ക് കിട്ടിയ മാർഗനിർദേശപ്രകാരമാണ് അനുഷ്ഠാനങ്ങൾ തുടങ്ങുന്നതെന്നും മോദി വിശദീകരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

