Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ധരാമയ്യ...

സിദ്ധരാമയ്യ ആ​ശുപത്രിയിൽ; ആന്‍ജിയോ പ്ലാസ്റ്റിക്ക്​ വിധേയനായി

text_fields
bookmark_border
സിദ്ധരാമയ്യ ആ​ശുപത്രിയിൽ; ആന്‍ജിയോ പ്ലാസ്റ്റിക്ക്​ വിധേയനായി
cancel

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖ​മാണ്​ പിതാവിനെന്നും അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക്‌ വിധേയനാക്കിയെന്നും മകനും കോൺഗ്രസ്​ എം.എൽ.എയുമായ യതീന്ദ്ര സിദ്ധരാമയ്യ അറിയിച്ചു.

ബുധനാഴ്ചയാണ് സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിന്​ തടസമുണ്ടെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറി നടത്തുകയായിരുന്നു. ഇതിന്​ മുമ്പും ​സിദ്ധരാമയ്യ ആന്‍ജിയോ പ്ലാസ്റ്റിക്ക്​ വിധേയനായിട്ടുണ്ട്​.

നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെ​ട്ടുവെന്നും യതീന്ദ്ര അറിയിച്ചു.

Show Full Article
TAGS:siddaramaiah Congress leader karnataka Angioplasty india news 
News Summary - Congress Leader Siddaramaiah Undergoes Angioplasty - India news
Next Story