Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഭൽ സംഘർഷം: സമൂഹത്തെ ധ്രുവീകരിക്കാനുള്ള മോദി-യോഗി ഗൂഢാലോചനയെന്ന് കോൺഗ്രസ്; ‘സുപ്രീംകോടതി നിരീക്ഷണത്തിൽ അന്വേഷണം വേണം’

text_fields
bookmark_border
Sambhal Police Firing
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ശാ​ഹി ജ​മാ ​മ​സ്ജി​ദി​ലെ സർവേയുമായി ബന്ധപ്പെട്ട് സം​ഭ​ലിലുണ്ടായ സംഘർഷത്തെ കുറിച്ചുള്ള അന്വേഷണത്തിൽ സുപ്രീംകോടതി മേൽനോട്ടം വഹിക്കണമെന്ന് കോൺഗ്രസ്. സംഭൽ സംഘർഷം തടയുന്നതിൽ പരാജയപ്പെട്ട യോഗി സർക്കാറിനെ കടന്നാക്രമിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സമൂഹത്തെ ധ്രുവീകരിക്കാനും സംഘർഷം വർധിപ്പിക്കാനുമുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ചു.

'യു.പിയിലെ സംഭലിൽ നടന്ന അക്രമങ്ങളും കലാപങ്ങളും സമൂഹത്തെ ധ്രുവീകരിക്കാനുള്ള മോദി-യോഗി 'ഇരട്ട-എഞ്ചിൻ സർക്കാറിന്‍റെ' വ്യക്തമായ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നു. സർവേ എന്ന് വിളിക്കുന്ന തിടുക്കത്തിൽ... ഈ പ്രദേശത്തെ ജനങ്ങളിൽ അസ്ഥിരതയും ഭീതിയും സൃഷ്ടിക്കാനുള്ള ആഴത്തിലുള്ള ഗൂഢാലോചനയാണ് നടന്നത്.

പൊലീസിന്‍റെ കൊലപാതകങ്ങൾ ബോധപൂർവം കാര്യങ്ങൾ ഈ നിലയിലേക്ക് എത്തിച്ചെന്ന് ഒന്നിലധികം ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കലാപത്തിൽ സംസ്ഥാനത്തിന്‍റെ പങ്കാളിത്തം വ്യക്തമാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആൾക്കൂട്ട അക്രമത്തിന്‍റെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനും നിഷ്പക്ഷവും സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ളതുമായ അന്വേഷണം കാലഘട്ടത്തിന്‍റെ ആവശ്യമാണ്'. കെ.സി വേണുഗോപാൽ എക്സിൽ കുറിച്ചു.

കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ന​വം​ബ​ർ 19ന് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ സം​ഭ​ൽ ശാ​ഹി ജ​മാ ​മ​സ്ജി​ദി​ലെ ആ​ദ്യ സ​ർ​വേ​ക്കു പി​ന്നാ​ലെ സം​ഭ​ൽ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി​രു​ന്നു. മ​സ്ജി​ദ് നി​ന്ന സ്ഥ​ല​ത്ത് ഹ​രി​ഹ​ര ക്ഷേ​ത്രം ഉ​ണ്ടാ​യി​രു​ന്നെ​ന്നും 1529ൽ ​മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ബാ​ബ​ർ ത​ക​ർ​ത്തെ​ന്നും ആ​രോ​പി​ച്ചു​ള്ള പ​രാ​തി​യി​ലാ​യി​രു​ന്നു കോ​ട​തി സ​ർ​വേ​ക്ക് ഉ​ത്ത​ര​വി​ട്ട​ത്. ഞാ​യ​റാ​ഴ്ച വീ​ണ്ടും സ​ർ​വേ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് മ​സ്ജി​ദി​നു സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ​വ​രും പൊ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​ത്. മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ത​ങ്ങ​ള​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പൊ​ലീ​സ് വെ​ടി​വെ​ക്കു​ന്ന വി​ഡി​യോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

തിങ്കളാഴ്ച വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി ഇ​റ​ങ്ങും​വ​ഴി മ​സ്ജി​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ഫ​ർ അ​ലി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലീ​സ്, സം​ഘ​ർ​ഷം അ​ഴി​ച്ചു​വി​ട്ടെ​ന്ന് ആ​രോ​പി​ച്ച് ഒ​രേ സ​മു​ദാ​യ​ക്കാ​രാ​യ 25 പേ​രെ അ​റ​സ്റ്റ് ചെ​യ്തിരുന്നു. സം​ഭ​ലി​ൽ​ നി​ന്നു​ള്ള സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി എം.​പി സി​യാ​ഉ റ​ഹ്മാ​ൻ ബ​ർ​ഖ്, പാ​ർ​ട്ടി എം.​എ​ൽ.​എ ഇ​ഖ്ബാ​ൽ മ​ഹ്മൂ​ദി​ന്റെ മ​ക​ൻ ന​വാ​ബ് സു​ഹൈ​ൽ ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ ആ​റു​പേ​ർ ഉ​ൾ​പ്പ​െടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 2750 പേ​ർ​ക്കു​മെ​തി​രെയും കേ​സെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച​ത്തെ വെ​ടി​വെ​പ്പി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി ഉ​യ​ർ​ന്നു. വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ് 20ലേ​റെ പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഏ​ഴ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ പൊ​ലീ​സ് സ​മ​ർ​പ്പി​ച്ചു. സം​ഭ​ലി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം മ​റ്റു നാ​ട്ടു​കാ​ർ​ക്ക് പ്ര​വേ​ശ​ന​വും വി​ല​ക്കി. സം​ഭ​ൽ താ​ലൂ​ക്കി​ൽ ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി. തി​ങ്ക​ളാ​ഴ്ച സ്കൂ​ളു​ക​ൾ ​പ്ര​വ​ർ​ത്തി​ച്ചി​ല്ല. അ​ക്ര​മ സം​ഭ​വ​ത്തി​ൽ മ​ജി​സ്ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress leader seeks Supreme Court-monitored probe into Sambhal violence
Next Story