Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി​ഖ്​ കൂട്ടക്കൊല:...

സി​ഖ്​ കൂട്ടക്കൊല: സ​ജ്ജ​ൻ കു​മാ​റി​ന്​ ജീ​വ​പ​ര്യ​ന്തം

text_fields
bookmark_border
സി​ഖ്​ കൂട്ടക്കൊല: സ​ജ്ജ​ൻ കു​മാ​റി​ന്​ ജീ​വ​പ​ര്യ​ന്തം
cancel

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ദി​​ര ഗാ​​ന്ധി വ​​ധ​​ത്തെ തു​​ട​​ർ​​ന്ന്​ 1984ലു​​ണ്ടാ​​യ സി​​ഖ്​ വം​​ശ​​ഹ​​ത്യ കേ​​സി ​​ൽ കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ്​ സ​​ജ്ജ​​ൻ​​കു​​മാ​​റി​​നെ​ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​ന്​ ശി​​ക്ഷി​​ച്ചു. വി​​ചാ​​ര​​ണ കോ​​ട​​തി വെ​​റു​​തെ​​വി​​ട്ട സ​​ജ്ജ​​ൻ ക​ു​​മാ​​റി​​നോ​​ട് ​ ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കാ​​ൻ ഇൗ ​​മാ​​സം 31ന​​കം കീ​​ഴ​​ട​​ങ്ങ​​ണ​​മെ​​ന്നും ജ​​സ്​​​റ്റി​​സു​​മാ​​രാ​​ യ എ​​സ്. മു​​ര​​ളീ​​ധ​​ർ, വി​​നോ​​ദ്​ ഗോ​​യ​​ൽ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ബെ​​ഞ്ച്​ ആ​​വ​​ശ്യ​​പ്പെ​​ട് ടു. 34 വ​​ർ​​ഷ​​ത്തി​​നു​ ശേ​​ഷ​​മാ​​ണ്​ ഇ​​ര​​ക​​ൾ​​ക്ക്​ നീ​​തി ല​​ഭി​​ക്കു​​ന്ന​​ത്.

മു​​ൻ പ്ര​​ധാ​​ ന​​മ​​ന്ത്രി ഇ​​ന്ദി​​ര ഗാ​​ന്ധി​​യു​​ടെ വ​​ധ​​ത്തെ തു​​ട​​ർ​​ന്ന്​ ന​​ട​​ന്ന സി​​ഖ്​ കൂ​​ട്ട​​ക്കൊ​​ല​ ​യി​​ൽ 3000ത്തി​​ലേ​​റെ പേ​​രാ​​ണ്​ കൊ​​ല്ല​​പ്പെ​​ട്ട​​ത്. 1984 ന​​വം​​ബ​​ർ ഒ​​ന്നി​​ന്​ ഡ​​ൽ​​ഹി ക​േ​​ൻ​​റാ​ ​ൺ​​മെ​ൻ​റി​​ലെ രാ​​ജ്​ ന​​ഗ​​റി​​ൽ ഒ​​രു കു​​ടും​​ബ​​ത്തി​​ലു​​ള്ള കേ​​ഹാ​​ർ സി​​ങ്, ഗു​​ർ​​പ്രീ​​ത്​ സി​ ​ങ്, ര​​ഘു​​വേ​​ന്ദ​​ർ സി​​ങ്, ന​​രേ​​ന്ദ​​ർ പാ​​ൽ സി​​ങ്, കു​​ൽ​​ദീ​​പ്​ സി​​ങ്​ എ​​ന്നി​​വ​​രെ​​യാ​​ണ്​ സ​ ​ജ്ജ​​ൻ കു​​മാ​​റും സം​​ഘ​​വും കൂ​​ട്ട​​ക്കൊ​​ല ചെ​​യ്​​​ത​​ത്. 1984ൽ ​​ന​​ട​​ന്ന കു​​റ്റ​​കൃ​​ത്യ​​ത്തി​െ​ ൻ​റ കേ​​സ്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യു​​ന്ന​​ത്​ ജ​​സ്​​​റ്റി​​സ്​ നാ​​നാ​​വ​​തി ക​​മീ​​ഷ​​ൻ ശി​​പാ​​ർ​​ശ പ്ര​​കാ​​രം 2005ലാ​​ണ്. ത​െ​ൻ​റ കൗ​​മാ​​ര​​ക്കാ​​ര​​നാ​​യ മ​​ക​​നെ ആ​​ക്ര​​മി​​ച്ച്​ ജീ​​വ​​നോ​​ടെ ക​​ത്തി​​ക്കു​​ന്ന​​ത്​ കാ​​ണേ​​ണ്ടി​​വ​​ന്ന ജ​​ഗ​​ദീ​​ഷ്​ കൗ​​റും പി​​താ​​വി​​നെ വ​​ലി​​ച്ചു​​കൊ​​ണ്ടു​േ​​പാ​​യി തീ​​കൊ​​ളു​​ത്തു​​ന്ന​​ത്​ കാ​​ണേ​​ണ്ടി വ​​ന്ന നി​​ർ​​​പ്രീ​​ത്​ കൗ​​റും ​ഹൈ​​കോ​​ട​​തി മു​​റി​​യി​​ൽ വി​​ധി കേ​​ട്ട്​ വി​​തു​​മ്പി.

1947​െൻ​​റ വേ​​ന​​ലി​​ൽ വി​​ഭ​​ജ​​ന​​ത്തെ തു​​ട​​ർ​​ന്ന്​ രാ​​ജ്യം സാ​​ക്ഷി​​യാ​​യ കൂ​​ട്ട കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളെ​​യും കൊ​​ല​​ക​​ളെ​​യും ​ഒാ​​ർ​​മി​​പ്പി​​ക്കു​​ന്ന​​താ​​ണ്​ സി​​ഖ്​ ക​​ലാ​​പ​​മെ​​ന്ന്​ ഹൈ​​കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇൗ ​​ര​​ണ്ടു കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ​​യും ആ​​സൂ​​ത്ര​​ക​​ർ രാ​​ഷ്​​്ട്രീ​​യ ര​​ക്ഷാ​​ക​​ർ​​തൃ​​ത്വ​​വും അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ സ​​ഹാ​​യ​​വും ആ​​സ്വ​​ദി​​ച്ചു. വെ​​ല്ലു​​വി​​ളി​​ക​​ൾ​​ക്കി​​ട​​യി​​ലും സ​​ത്യം പു​​ല​​രു​​മെ​​ന്ന്​ ഇ​​ര​​ക​​ൾ​​ക്ക്​ ഉ​​റ​​പ്പു​​ന​​ൽ​​കേ​​ണ്ട​​ത്​ പ്ര​​ധാ​​ന​​മാ​​ണെ​​ന്ന്​ കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു. ​


കുറ്റം ചെയ്​തവർ ശിക്ഷ​ിക്കപ്പെടണം -പഞ്ചാബ്​ കോൺഗ്രസ്​ കമ്മിറ്റി
ന്യൂഡൽഹി: സിഖ്​ വിരുദ്ധ കലാപത്തിൽ കോൺഗ്രസ്​ നേതാവ്​ സജ്ജൻ കുമാറിനെ കോടതി ജീവപര്യന്തം തടവിന്​ ശിക്ഷിച്ചതിനെ സ്വാഗതം ചെയ്​ത്​ ബി.ജെ.പിയും ആം ആദ്​മി പാർട്ടിയും പഞ്ചാബ്​ കോൺഗ്രസ്​ കമ്മിറ്റിയും. ഏറെ വൈകിയാണെങ്കിലും കലാപത്തിൽ പങ്കുവഹിച്ച നേതാവിന്​ ശിക്ഷ നൽകാനുള്ള കോടതിവിധി സ്വാഗതാർഹമാണ്​. അധികാരത്തിലിരിക്കുന്നവരാൽ കൊല്ലപ്പെട്ട നിരപരാധികളുടെ ബന്ധുക്കൾക്ക്​ ഏറെ നീണ്ട വേദനജനകമായ കാത്തിരിപ്പായിരുന്നു. കലാപത്തിൽ പങ്കാളികളായ ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്​’’-ആം ആദ്​മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാൾ ട്വിറ്ററിൽ കുറിച്ചു. വൈകിയാണെങ്കിലും നീതി നടപ്പായതായി ബി.ജെ.പി വക്താവും കേന്ദ്രമ​ന്ത്രിയുമായ ഹർദീപ്​ സിങ്​ പുരി പറഞ്ഞു.

ശിക്ഷി​ക്കപ്പെട്ടത്​ കോൺഗ്രസ്​ നേതാവാണെങ്കിലും വിധി സ്വാഗതം ചെയ്യുന്നതായി പഞ്ചാബ്​ കോൺഗ്രസ്​ കമ്മിറ്റി പ്രസിഡൻറും എം.പിയുമായ സുനിൽ കുമാർ ഝക്കർ പറഞ്ഞു. ‘‘ആരും നിയമത്തിന്​ അതീതരല്ല. കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുക തന്നെ വേണം’’-അദ്ദേഹം വ്യക്തമാക്കി. വിധി തൃപ്​തിയേകുന്നതാണെന്ന്​ ശിരോമണി അകാലിദൾ നേതാവും ഡൽഹി എം.എൽ.എയുമായ മജീന്ദർ സിങ്​ സിർസ പറഞ്ഞു. ഡൽഹി സിഖ്​ ഗുരുദ്വാര, മഹാരാഷ്​ട്ര സിഖ്​ അസോസിയേഷൻ തുടങ്ങിയവയും വിധി സ്വാഗതം ചെയ്​തു.

സിഖ്​ കൂട്ടക്കൊല കേസ്​: നാൾവഴി

  • 1984 ഒക്​ടോബർ 31: പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഡൽഹിയിലെ വസതിയിൽ സിഖ്​ അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു.
  • നവംബർ 1-2: രാജ്​നഗറിൽ അഞ്ച്​ സിഖുകാരെ ജനക്കൂട്ടം കൊന്നു. തുടർന്ന്​ സിഖ്​ വിരുദ്ധ കലാപം.
  • 2000 മേയ്​: കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ ഗിരീഷ്​ ​താക്കോർലാൽ നാനാവതി കമീഷനെ നിയമിച്ചു.
  • 2002 ഡിസംബർ: ഒരു കേസിൽ കോൺഗ്രസ്​ നേതാവ്​ സജ്ജൻ കു​മാറിനെ സെഷൻസ്​ കോടതി വെറുതെവിട്ടു.
  • 2005 ഒക്​ടോബർ 24: നാനാവതി കമീഷ​​​​െൻറ ശിപാർശയിൽ സി.ബി.​െഎ മറ്റൊരു കേസ്​ കൂടി രജിസ്​റ്റർ ചെയ്​തു.
  • 2010 ഫെബ്രുവരി ഒന്ന്​: സജ്ജൻ കുമാർ, ബൽവാൻ ഖോക്കർ, മഹേന്ദർ യാദവ്​, ക്യാപ്​റ്റൻ ബഗ്​മൽ, ഗിർധാരി ലാൽ, ക്രിഷൻ ഖോക്കർ, മഹാ സിങ്​, സന്തോഷ്​ റാണി എന്നിവരെ പ്രതികളാക്കി വിചാരണകോടതി സമൻസ്​ അയച്ചു.
  • 2010 മേയ്​ 24: മഹാസിങ്​, സന്തോഷ്​ റാണി എന്നിവരൊഴികെയുള്ള ആറു പേർക്കെതിരെ വിചാരണകോടതി കൊലപാതകം, കവർച്ച, സ്വത്തിന്​ നാശമുണ്ടാക്കൽ, വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ കുറ്റം ചുമത്തി.
  • 2013 ഏപ്രിൽ 30: സജ്ജൻ കുമാറിനെ മാത്രം ​വെറുതെവിട്ടു. ബൽവാൻ ഖോക്കർ, ക്യാപ്​റ്റൻ ബഗ്​മൽ, ഗിർധാരി ലാൽ എന്നിവർ കൊലപാതകങ്ങൾ നടത്തിയതിലും മഹേന്ദർ യാദവ്​, ക്രിഷൻ ഖോക്കർ എന്നിവർ കലാപം നടത്തിയതിലും കുറ്റക്കാരാണെന്ന്​ വിധിച്ചു.
  • 2013 മേയ്​ 9: ബൽവാൻ ഖോക്കർ, ക്യാപ്​റ്റൻ ബഗ്​മൽ, ഗിർധാരി ലാൽ എന്നിവർക്ക്​ ജീവപര്യന്തവും മഹേന്ദർ യാദവിനും ക്രിഷൻ ഖോക്കർക്കും മൂന്നു വർഷം തടവും വിധിച്ചു.
  • 2013 ജൂലൈ 19: സജ്ജൻ കുമാറിനെ വെറുതെവിട്ടതിനെതിരെ സി.ബി.​െഎ ഹൈകോടതിയിൽ അപ്പീൽ ഫയൽ ചെയ്​തു.
  • 2013 ജൂലൈ 22: സി.ബി.​െഎ ഹരജിയിൽ സജ്ജൻ കുമാറിന്​ ഹൈകോടതി നോട്ടീസ്​ അയച്ചു.
  • 2018 ഒക്​ടോബർ 29: വിചാരണ പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
  • 2018 ഡിസംബർ 17: സജ്ജൻ കുമാറിന്​ ജീവപര്യന്തം തടവ്​ വിധിച്ചു. ബൽവാൻ ഖോക്കർ, ക്യാപ്​റ്റൻ ബഗ്​മൽ, ഗിർധാരി ലാൽ എന്നിവരുടെ ജീവപര്യന്തം ശരിവെച്ചു. മഹേന്ദർ യാദവി​​​​െൻറയും ക്രിഷൻ ഖോക്കറുടെയും തടവ്​ 10 വർഷമാക്കി വർധിപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sajjan kumarCongress leaderanti-Sikh riotsMalayalam News
News Summary - Congress Leader Sajjan Kumar Gets Life Term in 1984 Anti-Sikh Riots Case - India news
Next Story