ബാലാകോട്ട് ആക്രമണം: തെളിവ് ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാജിവെച്ചു
text_fieldsപാട്ന: ബിഹാർ കോൺഗ്രസിെൻറ മുതിർന്ന നേതാവും വക്താവുമായ വിനോദ് ശർമ രാജിവെച്ചു. ബാലാകോട്ട് വ്യോമാക് രമണം സംബന്ധിച്ച് പാർട്ടി തെളിവ് ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് രാജി.
‘30 വർഷത്തെ സേവനത്തിന് ശേഷം വേദന ിക്കുന്ന ഹൃദയത്തോടെ താൻ രാജിവെക്കുന്നു. വ്യോമാക്രണം സംബന്ധിച്ച് തെളിവു ചോദിക്കുന്നത് അപമാനകരവും പക്വത യില്ലായ്മയുമാണ്. സൈന്യത്തിെൻറ ധാർമികതയെ ചോദ്യം ചെയ്തും തീവ്രവാദെത്ത പ്രോത്സാഹിപ്പിച്ചും പാർട്ടി ൈഹകമാൻഡ് സാധാരണക്കാരുടെ വികാരെത്ത മുറിപ്പെടുത്തി.’-വിനോദ് ശർമ പറഞ്ഞു
ഇന്ന് കോൺഗ്രസുകാരെ പാക് ഏജൻറുമാർ എന്ന് വിളിക്കുന്നു. രാജ്യം പാർട്ടിക്ക് അതീതമായതിനാൽ താൻ രാജിവെക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് എഴുതിയ കത്തിൽ വിനോദ് ശർമ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുടെ വികാരത്തെ ഹനിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസമായി താൻ നിരവധി തവണ പാർട്ടി അധ്യക്ഷന് കത്തെഴുതിയെന്നും എന്നാൽ ഒരു കത്തുപോലും സ്വീകരിക്കപ്പെട്ടില്ലെന്നും ശർമ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
