പഞ്ചാബിലെ ക്രമസമാധാന തകർച്ച; ആപിനെതിരെ സിദ്ദു
text_fieldsപഞ്ചാബിൽ ക്രമസമാധാനം ആകെ താറുമാറായിരിക്കുകയാണെന്നും പുതിയതായി അധികാരമേറ്റ ആം ആദ്മി സർക്കാരാണ് ഇതിന് കാരണക്കാരെന്നും കോൺഗ്രസ് നേതാവ് നവജ്യോത്സിങ് സിദ്ദു. പാട്യാലയിലെ സനൗറിൽ കോൺഗ്രസ് പ്രവർത്തകൻ ക്രൂരമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ആപിനെതിരെ സിദ്ദു രംഗത്തെത്തിയത്.
"കെജ്‌രിവാൾ, നിങ്ങളുടെ ജീവന് അപകടമുണ്ടെന്ന് കാണിച്ച് നിങ്ങളുടെ ആളുകൾ ഡൽഹിയിൽ കോടതിയിൽ പോകുന്നു. പഞ്ചാബികളുടെ ജീവന്റെ കാര്യത്തിലും നിങ്ങൾ ഉത്കണ്ഠാകുലനാണോ? ഡൽഹിയിൽ ഇത് സംഭവിച്ചാൽ നിങ്ങൾ അതിനെ നശീകരണപ്രവർത്തനം എന്ന് വിളിക്കുന്നു. പഞ്ചാബിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. കോൺഗ്രസ് പ്രവർത്തകൻ സനൗറിൽ ക്രൂരമായി മർദ്ദിക്കപ്പെട്ടു. ക്രമസമാധാനം വളരെ താഴ്ന്ന നിലയിലാണ്" -സിദ്ദു ട്വീറ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

