റാലിക്കിടെ മോശം പെരുമാറ്റം; യുവാവിെൻറ മുഖത്തടിച്ച് ഖുശ്ബു -വിഡിയോ
text_fieldsബംഗളുരു: തെരഞ്ഞെടുപ്പ് റാലിക്കിടെ ശരീരത്തിൽ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു. ബംഗളൂരു സെൻട്രലിലെ കോണ്‍ഗ്രസ് സ്ഥാനാർഥി റിസ്വാൻ അർഷാദിദ് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവ ം. ആൾക്കൂട്ടത്തിനിടയിലൂടെ പ്രചരണ വാഹനത്തിലേക്ക് കയറാൻ പോവുകയായിരുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുകയായിരുന്നു. ഖുശ്ബു തിരിഞ്ഞുവന്ന് അയാളുടെ മുഖത്തടിച്ചതോടെ പൊലീസ് ഇടപെടുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, സ്ഥാനാർഥി റിസ്വാന് അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം പിടിച്ചുവെങ്കിലും ഖുശ്ബു പ്രതികരിച്ചില്ല. എന്നാൽ ഇയാൾ വീണ്ടും സ്പർശിച്ചതോടെ മനഃപൂർവ്വം കയറിപിടിച്ചതാണെന്ന് തിരിച്ചറിയുകയും അക്രമിയുടെ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഖുഷ്ബു പ്രതികരിച്ചു.
தமிழ்நாட்டின் துணிச்சல் மிக்க மருமகளுக்கு வாழ்த்துக்கள். உங்களின் இந்த துணிச்சல்மிக்க செயல் பலருக்கு வழிகாட்டியாக அமையும்.....@khushsundar pic.twitter.com/KncXp68tfu
— ஜனநாயகம் மலர வாக்களிப்போம் 'கை' சின்னத்தில் (@KosalramT) April 11, 2019
ഖുഷ്ബു അക്രമിയുടെ മുഖത്തടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അക്രമി ആരാണെന്ന് അറിയില്ലെന്നും അയാളെ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തതായും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്ഥാനാർഥി റിസ്വാന് അര്‍ഷദ് പ്രതികരിച്ചു.
