Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ നേതാവ്​...

കോൺഗ്രസ്​ നേതാവ്​ കീർത്തി ആസാദ് തൃണമൂൽ കോൺഗ്രസിലേക്ക്​

text_fields
bookmark_border
Kirti Azad
cancel

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ കീർത്തി ആസാദ്​ തൃണമൂൽ കോൺഗ്രസിലേക്ക്​ ചേക്കേറുന്നതായി റിപ്പോർട്ട്​.

ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിന്​ തലസ്​ഥാനത്ത്​ നടക്കുന്ന ചടങ്ങിൽ കീർത്തി ആസാദ്​ ടി.എം.സിയിൽ ചേർന്നേക്കുമെന്ന്​ ദേശീയ മാധ്യമങ്ങൾ റി​പ്പോർട്ട്​ ചെയ്​തു. ബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിലാകും പാർട്ടി പ്രവേശനം.

ബിഹാർ മുൻ മുഖ്യമന്ത്രി ഭഗവത്​ ഝാ ആസാദിന്‍റെ മകനും ബിഹാറിലെ ദർബാങ്കയിൽ നിന്നുള്ള പാർലമെന്‍റ്​ അംഗവുമാതിരുന്നു. മൂന്നുവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്​. 2019ലാണ്​ ബി.ജെ.പി വിട്ട്​ കോൺഗ്രസിലെത്തിയത്​.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ധൻബാധിൽ നിന്ന്​ ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല. 1983ൽ ലോകകപ്പ്​ നേടിയ ഇന്ത്യൻ ക്രിക്കറ്റ്​ ടീം അംഗം കൂടിയാണ്​ കീർത്തി ആസാദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kirti azadtrinamool congresscongress
News Summary - Congress leader Kirti Azad to join Trinamool Congress today
Next Story