Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാക്കര്‍ പറഞ്ഞ...

ഹാക്കര്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന്​ കപിൽ സിബൽ

text_fields
bookmark_border
ഹാക്കര്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന്​ കപിൽ സിബൽ
cancel

ന്യൂഡൽഹി​: ലണ്ടനിലെ ഹാക്കത്തോണിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉൾ​പ്പെടെ​ എ ല്ലാവര്‍ക്കും ക്ഷണം ഉണ്ടായിരുന്നുവെന്ന്​ കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ. ഇന്ത്യൻ ജേണലിസ്​റ്റ്​ അസോസിയേഷൻ അധ് യക്ഷനും ലണ്ടനിലെ മുതിർന്ന മാധ്യമപ്രവർത്തകനുമായ ആഷിശ് റെ ഇ-മെയില്‍ അയച്ച് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും സിബൽ വ്യക്തമാക്കി.

ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. ജനാധിപത്യവും സുതാര്യമായ തെരെഞ്ഞെടുപ്പ്​ സംബന്ധിച്ച വിഷയമാണിത്. ജനാധിപത്യത്തിന്‍റെ അതീജിവനത്തിന്‍റെ വിഷയമാണിത്​. ഹാക്കര്‍ ഷുജാ പറഞ്ഞ കാര്യങ്ങള്‍ ഗുരുതരമാണെന്നും ഷുജയെ കുറച്ച് സര്‍ക്കാര്‍ അന്വേഷിക്കട്ടെ എന്നും സിബല്‍ പറഞ്ഞു.

ഹാക്കർ സയ്യിദ് ഷുജാ ക്ക് ലണ്ടനില്‍ രാഷ്ട്രീയ അഭയം ലഭിച്ചെന്ന് ആഷിശ് റേ പറഞ്ഞിരുന്നു. യു.എസ്​ എന്തുകൊണ്ട് ഈ വിഷയങ്ങള്‍ പരിഗണിച്ചുവെന്നും ലണ്ടനില്‍ എങ്ങനെ ഹാക്കര്‍‌ക്ക് രാഷ്ട്രീയ അഭയം ലഭിച്ചുവെന്നും തുടങ്ങിയ എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കട്ടെ എന്നും എന്ന് സിബല്‍ വ്യക്തമാക്കി. ആഷിശ് റേ തനിക്കയച്ച ഇ-മെയിലുകള്‍ അദ്ദേഹം പുറത്ത് വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskapil sibalmalayalam newsEVM Hackathon
News Summary - congress leader kapil sibal on EVM Hackathon -india news
Next Story