കോൺഗ്രസ് നേതാവ് ഗോവർധൻ റെഡ്ഡി കാർ യാത്രക്കിടെ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും തെലങ്കാനയിൽനിന്നുള്ള രാജ്യസഭാംഗവുമായ പൽവായ് ഗോവർധൻ റെഡ്ഡി (80) കാർ യാത്രക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. പാർലമെൻററി കമ്മിറ്റി യോഗത്തിൽ പെങ്കടുക്കാൻ ഹിമാചൽപ്രദേശിെല കുളുവിലേക്ക് ഭാര്യക്കൊപ്പം സഞ്ചരിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഡൽഹിയിലെ വസതിയിലെത്തിച്ച മൃതദേഹം പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോയി. സംസ്കാരം സ്വദേശമായ നൽഗൊണ്ട ജില്ലയിലെ ഇടിക്കുടയിൽ ശനിയാഴ്ച നടക്കും. അവിഭക്ത ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് അഞ്ചുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012ലാണ് രാജ്യസഭാംഗമായത്. ഗോവർധൻ റെഡ്ഡിയുടെ നിര്യാണത്തിൽ രാജ്യസഭാ പ്രതിപക്ഷനേതാവും എ.െഎ.സി.സി ജനറൽ സെക്രട്ടറിയുമായ ഗുലാംനബി ആസാദ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
