പ്രോസ്റ്റിറ്റ്യൂട്ട് പരാമർശത്തിൽ ലൈംഗിക തൊഴിലാളി സമൂഹത്തോട് മാപ്പ് പറഞ്ഞ് കർണാടക കോൺഗ്രസ് നേതാവ്
text_fieldsബംഗളൂരു: ബി.ജെ.പി മന്ത്രിമാരെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് മാപ്പുപറഞ്ഞു. തന്റെ പരാമർശം ലൈംഗിക തൊഴിലാളി സമൂഹത്തെ വേദനിപ്പിച്ചുവെങ്കിൽ മാപ്പു പറയുന്നു എന്നായിരുന്നു ഹരിപ്രസാദ് പറഞ്ഞത്. ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് എം.എൽ.എമാർക്ക് എതിരെയായിരുന്നു ഹരിപ്രസാദ് രംഗത്തുവന്നത്.
സ്ത്രീകളെയും ലൈംഗിക തൊഴിൽ ചെയ്യുന്നവരെയും ബഹുമാനിക്കുന്നുവെന്നും ഹരിപ്രസാദ് ട്വീറ്റ് ചെയ്തു. എന്റെ വാക്കുകൾക്ക് മാപ്പു പറയുന്നു. വൃത്തികെട്ട വാക്കൊന്നുമല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.
2019ലാണ് കർണാടകയിലെ അന്നത്തെ കോൺഗ്രസ്-ജെ.ഡി(എസ്) നേതൃത്വത്തിലുള്ള സഖ്യസർക്കാരിലെ 17 എം.എൽ.എമാർക്കൊപ്പം അനന്ദ് സിങ്ങും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഇവരെ പ്രോസിറ്റിറ്റ്യൂട്ടുകൾ എന്നാണ് കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത്.
''നിങ്ങൾ വ്യക്തമായ ജനവിധി നൽകാത്തപ്പോൾ ഞങ്ങൾ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചു. ഭക്ഷണത്തിനായി ശരീരം വിൽക്കുന്ന സ്ത്രീയെ ഞങ്ങൾ വ്യത്യസ്ത പേരുകളിലാണ് വിളിക്കുന്നത്. ഞങ്ങൾ അവളെ പ്രോസ്റ്റിറ്റ്യൂട്ട് വിളിക്കുന്നു. എന്നാൽ വിൽപ്പന നടത്തിയ എം.എൽ.എമാരെ നിങ്ങൾ എന്ത് വിളിക്കും? അത് ഞാൻ നിങ്ങൾക്ക് വിടുന്നു. തെരഞ്ഞെടുപ്പിൽ പ്രാദേശിക എം.എൽ.എ.യെ ഒരു പാഠം പഠിപ്പിക്കണം''-എന്നായിരുന്നു ഹൊസപേട്ടയിൽ നടന്ന പൊതുയോഗത്തിൽ ഹരിപ്രസാദ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

