മുൻ കേന്ദ്രമന്ത്രി അഖിലേഷ് ദാസ് ഗുപ്ത അന്തരിച്ചു
text_fieldsലഖ്നോ: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അഖിലേഷ് ദാസ് ഗുപ്ത അന്തരിച്ചു. 56 വ്യസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 2006-2008 ൽ യു.പി.എ സർക്കാറിൽ സ്റ്റീൽ വകുപ്പ് സഹമന്ത്രിയായിരുന്നു. 1966 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. ലഖ്നോ മേയറായും പ്രവർത്തിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ബാബു ബനാറസി ദാസിെൻറ മകനാണ് അഖിലേഷ് ദാസ്. മുൻ ബാഡ്മിൻറൺ താരമായിരുന്ന അഖിലേഷ് ദാസ് ബാഡ്മിൻറൺ അസോസിയേഷെൻറ ചെയർമാൻ കൂടിയായിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻെൻറ വൈസ് പ്രസിഡൻറും ഉത്തർപ്രദേശ് ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറുമാണ്.
രാഷ്ട്രീയത്തിൽ സജീവമായിട്ടും നിരവധി വിദ്യാഭ്യാസ– മാധ്യമ സംരംഭങ്ങളും റിയൽ എസ്റ്റേറ്റ് ബിസിനസും അദ്ദേഹം നടത്തിയിരുന്നു. രാഷ്ട്രീയം തൻറെ വിനോദം മാത്രമാണ് എന്നാണ് അഖിലേഷ് ദാസ് പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
