Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രചരണത്തിന് പോലും...

പ്രചരണത്തിന് പോലും പോകാതെ വിമർശിക്കുന്നതിൽ കാര്യമെന്ത്? കപിൽ സിബലിനെതിരെ നേതാക്കൾ

text_fields
bookmark_border
Adhir ranjan chowdhary
cancel

ന്യൂഡൽഹി: കോ​ണ്‍​ഗ്ര​സ് സ്വ​യം വി​മ​ർ​ശ​നാ​ത്മ​കാ​യി ചി​ന്തി​ക്ക​ണ​മെ​ന്ന് ക​പി​ൽ സി​ബ​ലി​ന്‍റെ വാ​ക്കു​ക​ൾക്കെതിരെ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും സൽമാൻ ഖുർഷിദിനും പിന്നാലെ ​കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രിയാണ് സിബലിനെതിരെ പരസ്യ വിമർശനം ഉയർത്തിയിരിക്കുന്നത്. ബി​ഹാ​റി​ലും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ൺ​ഗ്ര​സി​നു​ണ്ടാ​യ തോ​ൽ​വി​യെ തു​ട​ർ​ന്നാണ് പരസ്യ വിഴുപ്പലക്കൽ. ​

'കോ​ണ്‍​ഗ്ര​സിന്‍റെ മു​ന്നോ​ട്ട് പോ​ക്കി​ൽ ക​പി​ൽ സി​ബ​ൽ ഏ​റെ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നും പ്ര​ചാ​ര​ണ രം​ഗ​ത്ത് അ​ദ്ദേ​ഹ​ത്തെ ക​ണ്ടി​ല്ല​ല്ലോ' എന്ന് അ​ധി​ർ ര​ഞ്ജ​ൻ ചോ​ദി​ച്ചു.

ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് പ്ര​ചാ​ര​ണ​ത്തി​ന് പോ​യി​രു​ന്നു​വെ​ങ്കി​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​ കാ​ര്യ​ങ്ങ​ൾ​ക്ക് അ​ർ​ഥ​മു​ണ്ടാ​യേ​നെ. ഒ​ന്നും ചെ​യ്യാ​തെ വെ​റു​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം മാ​ത്രം ന​ട​ത്തി​യി​ട്ട് എ​ന്തു​കാ​ര്യ​മെ​ന്നും അ​ധി​ർ ര​ഞ്ജ​ൻ ചോ​ദി​ച്ചു.

നേരത്തെ കപില്‍ സിബലിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രം​ഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. രാജ്യത്താകമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തരുടെ വികാരത്തെയാണ് ഇത് വേദനിപ്പിച്ചത്-ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.

ക​പി​ൽ സി​ബ​ലി​നെ​തി​രെ മു​ൻ​മ​ന്ത്രി സ​ൽ​മാ​ൻ ഖു​ർ​ശി​ദും രംഗത്തെത്തിയിരുന്നു. പാ​ർ​ട്ടി​യെ​ക്കു​റി​ച്ച ഉ​ത്​​ക​ണ്​​ഠ 'സം​ശ​യാ​ലു തോ​മ​സു​മാ​രു'​ടെ അ​തി​രി​ല്ലാ സം​ശ​യ​ങ്ങ​ളാ​ണെ​ന്ന്​ ഫേ​സ്​​ബു​ക്കി​ൽ സ​ൽ​മാ​ൻ ഖു​ർ​ശി​ദ്​ കു​റ്റ​പ്പെ​ടു​ത്തി.

പാ​ർ​ട്ടി​യി​ൽ പ​റ​യാ​ൻ വേ​ദി​ക​ളി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ ഇം​ഗ്ലീ​ഷ്​ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് കപിൽ സിബൽ നേതൃത്വത്തെ കുറ്റപ്പെടുത്തിയത്. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ നേ​തൃ​ത​ല​ത്തി​ൽ​നി​ന്ന്​ പ്ര​തി​ക​ര​ണ​മൊ​ന്നു​ം ഇതുവരെ ഉണ്ടായിട്ടില്ല. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​വ​ലോ​ക​നം ചെ​യ്യാ​ൻ കോൺഗ്രസ് ഇതുവരെ ​യോ​ഗം നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil SibalAdhir Ranjan Chowdhury
News Summary - Congress leader Adhir Ranjan Chowdhury criticises Kapil Sibal
Next Story