Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിനോട് ശശി...

കോൺഗ്രസിനോട് ശശി തരൂരിന്റെ ചോദ്യം, എന്തുകൊണ്ട് വേണ്ടത്ര ജനപിന്തുണ ലഭിച്ചില്ല?

text_fields
bookmark_border
കോൺഗ്രസിനോട് ശശി തരൂരിന്റെ ചോദ്യം, എന്തുകൊണ്ട് വേണ്ടത്ര ജനപിന്തുണ ലഭിച്ചില്ല?
cancel
camera_alt

ശശി തരൂർ

മും​ബൈ: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ കോക്രോച്ച് ജനത പാർട്ടിക്ക് ലഭിച്ചതു പോലുള്ള പിന്തുണ കോൺഗ്രസിന്റെ സമരങ്ങൾക്ക് ലഭിച്ചില്ലെന്ന് ശശി തരൂർ എം.പി.

കോ​ൺ​ഗ്ര​സി​ന് അ​ർ​ഹ​മാ​യ രീ​തി​യി​ൽ ജ​ന​ങ്ങ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി തു​ട​ക്ക​ത്തി​ൽ ത​ന്നെ രം​ഗ​ത്തു​വ​ന്നി​രു​ന്നു​വെ​ങ്കി​ലും, ആ ​പ്ര​തി​ഷേ​ധ​ത്തെ വ​ലി​യൊ​രു ജ​ന​കീ​യ മു​ന്നേ​റ്റ​മാ​ക്കി മാ​റ്റാ​ൻ പാ​ർ​ട്ടി​ക്ക് സാധിച്ചില്ല. ഇ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ പാ​ർ​ട്ടി സ്വ​യം വി​ശ​ക​ല​നം ചെ​യ്യ​ണ​മെ​ന്നും തരൂർ ആവശ്യപ്പെട്ടു.

മും​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. വി​ദ്യാ​ർ​ഥി വി​ഷ​യ​ങ്ങ​ളി​ൽ നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച ത​രൂ​ർ, തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ തെ​രു​വി​ലും പാ​ർ​ല​മെ​ന്‍റിൽ ഉ​ന്ന​യി​ക്കേ​ണ്ട​വ സ​ഭ​യി​ലും ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ മ​ന​സ്സിലാ​ക്കി അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും എടുത്തുപറഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ ‘ഛാത്രോം ​കി ഗൂ​ഞ്ച്’ വി​ദ്യാ​ർ​ഥി സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ലും നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ൾ ച​ർ​ച്ച ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച ജ​ന​പി​ന്തു​ണ ലഭിച്ചില്ല. ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ൾ​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി​ക്ക് പി​ഴ​വ് പ​റ്റി​യോ? പു​തു​ത​ല​മു​റ​യെ തി​രി​ച്ച​റി​യു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യോ? എ​ന്നീ ചോ​ദ്യ​ങ്ങ​ളും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു.

രാഷ്ട്രീയത്തിൽ നാം ജനങ്ങളെ കേൾക്കാനും അവരുമായി സംവദിക്കാനും തയാറാകണമെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ആത്യന്തികമായി രാഷ്ട്രീയം രാജ്യത്തിന്റെ നന്മക്കു വേണ്ടിയുള്ളതാണ്. നമ്മുടെ ജനസംഖ്യയിൽ ചെറുപ്പക്കാർ ഇപ്പോൾ കൂടുതൽ പ്രാധാന്യമുള്ള ഒരു വിഭാഗമായി മാറിക്കഴിഞ്ഞു. ഞാൻ ചൂണ്ടിക്കാണിച്ച പോലെ, 2029-ൽ ഏറ്റവും വലിയ ഒറ്റ വോട്ടിങ് ബ്ലോക്ക് അവരായിരിക്കും’ -തരൂർ വ്യക്തമാക്കി.​

‘പുതുതലമുറ എന്തിനെക്കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നതെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും കേൾക്കേണ്ടത് നമ്മുടെ രാഷ്ട്രീയ താൽപര്യം കൂടിയാണ്. അതിനാൽ, അവരോട് സംസാരിക്കാൻ ഞാൻ എപ്പോഴും തൽപരനാണ്. ജന്തർ മന്തറിൽ പോലും അവരെ കേൾക്കാൻ മാത്രമാണ് പോയത്. അവിടെ ഞാൻ പ്രസംഗമൊന്നും നടത്തിയിരുന്നില്ല; അവർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കുക മാത്രം ചെയ്തു. നാം കേൾക്കാൻ തയാറാകണം. എല്ലാ രാഷ്ട്രീയക്കാർക്കും നൽകാനുള്ള വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണിത്’ -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi Tharoorpublic supportCongressCJP Protest
News Summary - കോൺഗ്രസിന് വേണ്ടത്ര ജനപിന്തുണ ലഭിച്ചില്ലെന്ന് ശശി തരൂർ
Next Story