Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കോൺഗ്രസ്​...

കർണാടകയിൽ കോൺഗ്രസ്​ തകരുകയല്ല, ‘ചോരുക’യായിരുന്നു

text_fields
bookmark_border
കർണാടകയിൽ കോൺഗ്രസ്​ തകരുകയല്ല, ‘ചോരുക’യായിരുന്നു
cancel

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും നേടിയ മൊത്തം വോട്ട്​ നില ജനവിധിയുടെ അടിയൊഴുക്കിലേക്ക്​ സൂചന നൽകുന്നതാണ്​.  സീറ്റുകൾ കുറഞ്ഞുവെങ്കിലും സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ വോട്ട്​ നേടിയ പാർട്ടി കോൺഗ്രസാണ്​.വോട്ട്​ നിലയിൽ കോൺഗ്രസിന്​ പുറകിലാണ്​ ബി.ജെ.പിയുടെ സ്​ഥാനം. കോൺഗ്രസ്​ ‘തകർന്നു’ എന്നതല്ല, അസാധാരണമായ അടിയൊഴുക്കിൽ ബി.ജെ.പി. സീറ്റുകൾ വാരിക്കൂട്ടി എന്ന്​ വേണം കരുതാൻ. 

ജനതാദൾ സെക്കുലർ നേടിയ സീറ്റുകളിൽ പലതും​ കോ​ൺ​ഗ്രസുമായാണ്​ മുഖാമുഖം എത്തിയത്​. ബി.ജെ.പി. മുൻതൂക്കം നേടിയ മണ്ഡലങ്ങളിൽ ​കോൺഗ്രസി​​​െൻറയും, ജനതാദളി​​​െൻറയും സാന്നിധ്യം വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതി​​​െൻറ കണക്കുകളാണ്​ ഫലപ്രഖ്യാപനത്തോടെ പുറത്ത്​ വന്നിരിക്കുന്നത്​. ബി.ജെ.പി.ജയിച്ച പല മണ്​ഡലങ്ങളിൽ അവർക്ക്​ കിട്ടിയ വോട്ട്​ പലേടത്തും ജനതാദൾ-കോൺഗ്രസ്​ കക്ഷിക​ളുടെ വോട്ടിനെക്കാൾ കൂടുതലല്ല.

2018 തെരഞ്ഞെടുപ്പിൽ ഒാരോ കക്ഷികൾക്കും കിട്ടയ വോട്ട്നില
 


ജനതാദൾ സെക്കുലറുമായി നേരിട്ട്​ മൽസരിച്ച്​ ​മതേതര ചേരിയിൽ ആശയക്കുഴപ്പമുണ്ടാക്കിയതി​​​െൻറ വില എന്താണെന്ന്​ തെരഞ്ഞെടുപ്പ്​ ഫലത്തിലൂടെയാണ്​ ഒടുവിൽ ഇരു നേതൃത്വത്തിനും ബോധ്യമായത്​.അത്​​ കൊണ്ട്​ കൂടിയാണ്​ അവസാന മണിക്കൂറിൽ സർക്കാർ ഉണ്ടാക്കാൻ ഇരുകക്ഷികളും മ​ുൻ കൈഎടുത്തതും. തെരഞ്ഞെടുപ്പ്​ വേളയിൽ തന്നെ കൈകോർത്ത്​ നിൽക്കാതിരുന്നതി​​​െൻറ ‘ചോർച്ച’ മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നതാണ്​ കോൺഗ്രസി​​​െൻറയും, ദളി​​​െൻറയും വോട്ട്​ നില നൽകുന്ന സൂചന. 

കോൺഗ്രസിന്​ 38 ശതമാനം വോട്ട്​ കിട്ടിയപ്പോൾ ബി.ജെ.പി.ക്ക്​ 36.2 ശതമാനമാണ്​ വോട്ട്​. വോട്ട്​ നേടുന്നതിൽ ഇത്രക്കും നൂൽപ്പാലത്തിലെന്നപോലെ മുന്നിലായിട്ടും സീറ്റ്​ നേടുന്നതിൽ കോൺഗ്രസ്​ എങ്ങിനെ ഇത്ര വലിയ അകലത്തിലെത്തി? നേടിയ സീറ്റ്​ മാർജിൻ നോക്കി കോൺഗ്രസ്​ ‘തകർന്നു’ എന്ന്​ പറയാനാവുമോ? രാഷ്​ട്രീയ നിരീക്ഷികർക്കിടയിൽ ഇൗ ചോദ്യങ്ങൾ വലിയ ചർച്ചയാവുകയാണ്​. 2013ൽ ​ പോൾ ചെയ്​തതിൽ 54.46 ശതമാനം നേടിയ കോൺഗ്രസിന്​ അന്ന്​ കിട്ടിയത്​ 1.14,73,025 വോട്ടാണ്​. ചൊവ്വാഴ്​ച വൈകീട്ട്​ ആറരക്ക്​ ഇലക്​ഷൻ കമ്മീഷൻ പുറത്ത്​ വിട്ട കണക്കനുസരിച്ച്​ 1,36,89,280 വോട്ട്​ കോൺഗ്രസിന്​ നേടാൻ കഴിഞ്ഞു. അതായത്​ കഴിഞ്ഞ തവണത്തെക്കാൾ 22 ലക്ഷം വോട്ടി​​​െൻറ വർധന. 

2013ലെ ജനവിധി ഒറ്റനോട്ടത്തിൽ
 


അതേസമയം കഴിഞ്ഞ തവണ 63.29 ലക്ഷം വോട്ട്​ നേടിയിരുന്ന ബി.ജെ.പി. ഇക്കുറി അവരുടെ വോട്ട്​ ഗ്രാഫ്​ 1,30,48,018 ആയി ഉയർത്തി. കഴിഞ്ഞ തവണത്തെക്കാൾ 66 ലക്ഷത്തോളം കൂടി.18.4 ശതമാനം വോട്ട്​ നേടിയ ജനതാദൾ സെക്കുലറും 37.9 ​ശതമാനംവോട്ട്​ നേടിയ കോൺ​ഗ്രസും ഒത്തുചേർന്നാൽ ഇരുപാർട്ടികൾക്കുമുള്ള സംസ്​ഥാനത്തെ ബാലറ്റ്​ ജനപിന്തുണ 56.3 ശതമാനം വോട്ടർമാരുടെതാണ്​. തെരഞ്ഞെടുപ്പ്​ വേളയിൽ തന്നെ ഒരുമിച്ച്​ നിന്നാൽ ഇൗ നിരക്ക്​ ഇതിലും കൂടിയേനെ എന്നാണ്​ രാഷ്​ട്രീയ നിരീക്ഷണം. 2013ലെ തെരഞ്ഞെടുപ്പിലെന്നപോലെ സ്വതന്ത്രർ നാല്​ ശതമാനം വോട്ട്​ നേടി. നോട്ടക്ക്​ കിട്ടിയ വോട്ട്​ 0.9 ശതമാനമാണ്​. നോട്ടക്കും പുറകിലാണ്​ കർണാടകയി​െ​ല സി.പി.എമ്മി​​​െൻറ സ്​ഥാനം. ​ 0.9 ശതമാനം വോട്ട്​ നേടിയ നോട്ടക്ക്​ 3,07,687 വോട്ട്​ കിട്ടിയപ്പോൾ 0.2ശതമാനം​ വോട്ട്​ നേടിയ സി.പി.എമ്മിന്​ 80,906 വോട്ടാണ്​ കിട്ടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsKarnataka election
News Summary - congress in karnataka election- india news
Next Story