കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാർ റിസോർട്ടിൽ തുടരും
text_fieldsബംഗളൂരു: ബി.എസ്. യെദിയൂരപ്പ രാജിവെച്ചശേഷവും കർണാടകയിൽ റിസോർട്ട് രാഷ്ട്രീയത്തിന് അറുതിയായില്ല. ബുധനാഴ്ച മുഖ്യമന്ത്രിയായി ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്താലും വിശ്വാസ വോട്ടെടുപ്പ് വരെ കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരെ ബംഗളൂരുവിന് അടുത്തുള്ള റിസോർട്ടുകളിൽതന്നെ നിർത്താനാണ് തീരുമാനം. ബി.ജെ.പി നേതാക്കൾ എം.എൽ.എമാരെ സ്വാധീനിക്കുന്നത് തടയാനാണ് ഈ നീക്കം.
വിശ്വാസ വോട്ടെടുപ്പ് കഴിയുന്നതുവരെ എം.എൽ.എമാരെ വീട്ടിലേക്ക് വിടില്ലെന്നും റിസോട്ടിൽ തുടരുമെന്നും കോൺഗ്രസ് എം.എൽ.എ ഡി.കെ. ശിവകുമാർ സ്ഥിരീകരിച്ചു. ബംഗളൂരുവിന് അടുത്തുള്ള ഹിൽട്ടൺ റിസോട്ടിലാണ് നിലവിൽ എം.എൽ.എമാർ.
