കോൺഗ്രസ് അരാജകത്വത്തിന് ശ്രമിക്കുന്നു -ജെ.പി നഡ്ഡ
text_fieldsന്യൂഡൽഹി: പാർലമെന്റ് തടസ്സപ്പെടുത്തി അരാജകത്വം കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമമെന്ന് ബി.ജെ.പി അധ്യക്ഷനും രാജ്യസഭാ നേതാവുമായ ജെ.പി. നഡ്ഡ. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും കോൺഗ്രസും സഭയുടെ പ്രവർത്തനത്തിൽ സഹകരിക്കുന്നില്ല. ചെയർമാന്റെ വിധി അന്തിമവും ചോദ്യം ചെയ്യാനാവാത്തതുമാണെന്ന് മുതിർന്ന നേതാവായ ഖാർഗെ അറിയണം. ഇത്തരം ആരോപണങ്ങൾ പാർലമെന്റിനുപുറത്ത് അവതരിപ്പിക്കുന്നത് അപലപനീയവും നിർഭാഗ്യകരവുമാണ്.
പ്രതിപക്ഷ നേതാവിന് സഭയിൽ സംസാരിക്കാൻ മതിയായ അവസരങ്ങൾ നൽകിയിരുന്നു. അത് അദ്ദേഹം നിരസിച്ചുവെന്നത് രേഖയാണ്. ചെയർമാന്റെ ചേംബറിലേക്കുള്ള ക്ഷണവും അദ്ദേഹം തള്ളി. സഭയിൽ സഹകരിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അവർക്ക് ജനാധിപത്യത്തിലും പാർലമെൻററി സംവിധാനങ്ങളിലും വിശ്വാസമില്ല. അരാജകത്വം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് പാർലമെന്ററി പാരമ്പര്യങ്ങളെക്കുറിച്ച് വാചാലരാവുന്നത് പരിഹാസ്യമാണ്. ജോർജ് സോറോസുമായുള്ള ബന്ധം സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും നഡ്ഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

