Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sharad Pawar
cancel
Homechevron_rightNewschevron_rightIndiachevron_rightകോൺ​ഗ്രസ്​ പഴയ പ്രതാപം...

കോൺ​ഗ്രസ്​ പഴയ പ്രതാപം ഓർത്തെടുക്കുന്ന ഭൂവുടമകളെപ്പോലെ -ശരദ്​ പവാർ

text_fields
bookmark_border

മുംബൈ: കോൺഗ്രസ്​ നേതൃത്വ​ത്തെ വിമർശിച്ചും​ ദേശീയ തലത്തിൽ പാർട്ടിയുടെ പ്രധാന്യം വിവരിച്ചും എൻ.സി.പി നേതാവ്​ ശരദ്​ പവാർ. നേതൃത്വത്തിന്‍റെ കാര്യം വരു​േമ്പാൾ കോൺഗ്രസ്​ നേതാക്കൾ സെൻസിറ്റീവാകുമെന്ന്​ പറഞ്ഞ അദ്ദേഹം ഭൂവുടമകൾ തങ്ങളുടെ പഴയ പ്രതാപം ഇപ്പോഴും വിളിച്ചു​പറയുന്നതുപോലെയാണ്​ കോൺഗ്രസെന്നും പറഞ്ഞു. മറാത്തി വെബ്​ ചാനലായ മുംബൈ തക്കിനോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്​ഥാനാർഥിയാക്കുന്നതിൽ പ്രതിപക്ഷത്തിന്‍റെ ഐക്യമില്ലായ്​മയെക്കുറിച്ച്​ ചോദിച്ചപ്പോൾ കോൺഗ്രസിലെ തന്നെ ചില നേതാക്കൾ അവരുടെ നേതൃത്വത്തെക്കുറിച്ച്​ സെൻസിറ്റീവ്​ ആണെന്നായിരുന്നു പവാറിന്‍റെ പ്രതികരണം.

'വലിയ ഭൂസ്വത്തും കൊട്ടാരവുമെല്ലാം സ്വന്തമായുണ്ടായിരുന്ന യു.പി ജമീന്ദാർമാരെക്കുറിച്ച്​ പറഞ്ഞി​ല്ലേ. ഭൂമിയുടെ കൈവശ പരിധി നിശ്ചയിച്ചതോടെ ഇത്​ 15 മുതൽ 20 ഏക്കർ വരെ മാത്രമായി. അവരുടെ കൊട്ടാരങ്ങൾ നിലനിർത്താൻ പോലും അവകാശമില്ലാതായി. എല്ലാദിവസ​വും രാവിലെ അവർ എഴുന്നേൽക്കും, ഭൂമിയിലേക്ക്​ നോക്കും ഇതെല്ലാം ഒരുകാലത്ത്​ ഞങ്ങളുടേതായിരുന്നുവെന്ന്​ പറയും. ഈ മാനസികാവസ്​ഥ തന്നെയാണ്​ കോൺഗ്രസിനും. യാഥാർഥ്യം അവർ അംഗീകരിക്കണം' -ശരദ്​ പവാർ പറഞ്ഞു.

ബി.ജെ.പിക്ക്​ ബദലാകാൻ കഴിയുന്ന രാജ്യത്തെ ഒരേയൊരു ദേശീയ പാർട്ടി കോൺഗ്രസ്​ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന്​ 40-45 എം.പിമാർ മാത്രമാണെങ്കിലും മുൻകാലങ്ങളിൽ കോൺഗ്രസ്​ ശക്തമായിരുന്നു. ആ സമയങ്ങളിൽ 140 ഓളം അംഗബലം ഉണ്ടായിരുന്നു. എന്നാൽ, രാജ്യത്ത്​ പ്രസക്​തമായ ഒരു പാർട്ടി കോൺഗ്രസ്​ മാത്രമാണ്​. ഇപ്പോഴൂം അഞ്ച്​-ഏഴ്​ സംസ്​ഥാനങ്ങളിൽ സർക്കാറുണ്ട്​. ബി.ജെ.പിക്ക്​ ബദലാകുന്ന ദേശീയതലത്തിൽ സാന്നിധ്യമുള്ള ഒരേയൊരു പാർട്ടി കോൺഗ്രസാണ്​ -പവാർ പറഞ്ഞു.

തനിക്ക്​ പ്രശാന്ത്​ കിഷോറിൻറെ ആവശ്യമില്ല. എനിക്ക്​ യാതൊരു സ്​ഥാനങ്ങളിലും ഇപ്പോൾ താൽപര്യമില്ല.​ എന്നാൽ, പ്രതിപക്ഷത്തെ ഒരുമിച്ച്​ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ട​ിച്ചേർത്തു. പ്രശാന്ത്​ കിഷോറും അദ്ദേഹവും തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്​ചകളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawarNCPCongress
News Summary - Congress is like old landlords reminiscing about past glory Sharad Pawar
Next Story