Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമക്ഷേത്ര കൊള്ളയിൽ ആക്രമണം ശക്തമാക്കി കോൺഗ്രസ്

text_fields
bookmark_border
രാമക്ഷേത്ര കൊള്ളയിൽ ആക്രമണം ശക്തമാക്കി കോൺഗ്രസ്
cancel

ന്യൂഡൽഹി: രാമക്ഷേത്ര സംഭാവന കൊള്ളയിൽ കേന്ദ്ര, ഉത്തർപ്രദേശ് സർക്കാറുകൾക്കെതിരെ ആരോപണം കടുപ്പിച്ച് കോൺഗ്രസ്. കൊള്ളയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾ ബി.ജെ.പി, ആർ.എസ്.എസ്, വി.എച്ച്.പി ബന്ധമുള്ളവരെ സംരക്ഷിക്കാൻ കേന്ദ്ര-ഉത്തർപ്രദേശ് സർക്കാറുകൾ നടത്തുന്ന ശ്രമങ്ങളെയാണ് തുറന്നുകാട്ടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.

അന്വേഷണത്തിന്റെ പേരിൽ പൊതുജനങ്ങളെയും സുപ്രീംകോടതിയെയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കാനാണ് രണ്ട് എസ്.ഐ.ടികൾ രൂപവത്കരിച്ചത്. ആദ്യത്തെ അന്വേഷണ സംഘം അന്വേഷണം നടത്തുന്നില്ലെന്ന് ജൂലൈ 20ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ആഗസ്റ്റ് നാലിന് നിയമസഭയിൽ സംസാരിക്കവേ, മുഖ്യമന്ത്രി അതേ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തെക്കുറിച്ച് പരാമർശിച്ചത് എന്തിനാണെന്നും സഭക്ക് തെറ്റായ വിവരമാണോ നൽകിയത്, അതോ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതാണോ എന്നും അദ്ദേഹം ചോദിച്ചു.

സ്വന്തം ഭാരവാഹികൾക്ക് ക്ലീൻ ചിറ്റ് നൽകാൻ ട്രസ്റ്റ് ഉപയോഗിച്ച് റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥർ തന്നെ രണ്ടാമത്തെ അന്വേഷണത്തിന് നേതൃത്വം നൽകുമ്പോൾ, അതിന്റെ കണ്ടെത്തലുകൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് കരുതേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നിയമസഭയിൽ പരാമർശിച്ച, ആദ്യ എസ്.ഐ.ടി രൂപവത്കരിച്ചുകൊണ്ടുള്ള വിജ്ഞാപനവും അതിന്റെ പരിഗണനാ വിഷയങ്ങളും പരസ്യപ്പെടുത്തുക, ആദ്യസംഘത്തിന്റെ ഇടക്കാല-അന്തിമ റിപ്പോർട്ടുകൾ പുറത്തുവിടുക, ഈ റിപ്പോർട്ടുകൾ ട്രസ്റ്റിന് കൈമാറാൻ അനുമതി നൽകിയത് ആരാണെന്ന് വെളിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കോൺഗ്രസ് ഉന്നയിച്ചു. രാമക്ഷേത്രം കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി പുലർത്തുന്ന മൗനം രാജ്യത്തെ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress intensifies attack on Ram temple loot
Next Story