കർഷകരോട് കേന്ദ്രം കാണിക്കുന്നത് ഇരട്ടച്ചതി –കോൺഗ്രസ്
text_fieldsന്യൂഡൽഹി: വിലത്തകർച്ചയുടെയും കാലാവസ്ഥമാറ്റത്തിെൻറയും ഇരട്ട പ്രഹരം ഏറ്റുവാങ്ങുന്ന കർഷകരോട് കേന്ദ്രസർക്കാർ ഇരട്ടച്ചതി കാട്ടുന്നതായി കോൺഗ്രസ്. വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില പോലും ഉൽപന്നങ്ങൾക്ക് നൽകാതിരിക്കുകയും ഇറക്കുമതി കൊണ്ട് വിലയിടിക്കുകയും ചെയ്യുന്നതായി ഒൗദ്യോഗിക കണക്കുകൾ നിരത്തി കോൺഗ്രസ് ചൂണ്ടിക്കാട്ടി. 2016-17 സാമ്പത്തികവർഷം ഗോതമ്പിെൻറയും പയറുവർഗങ്ങളുടെയും ഇറക്കുമതി സർവകാല റെക്കോഡാണ്. കാർഷിക വിലനിർണയ കമീഷൻ നൽകുന്ന കണക്കുപ്രകാരം 58 ലക്ഷം ടൺ ഗോതമ്പും 61 ടൺ പയറുവർഗങ്ങളുമാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തരമായ വിളവെടുപ്പ് ഉയർന്നു നിന്നപ്പോൾ തന്നെയാണിത്. 983 ലക്ഷം ടൺ ഗോതമ്പും 229 ടൺ പയറുവർഗങ്ങളും രാജ്യത്ത് ഉൽപാദിപ്പിച്ചിട്ടും റെക്കോഡ് ഇറക്കുമതി നടന്നു. വിലത്തകർച്ചയിൽ ഇറക്കുമതി വലിയ പങ്കു വഹിച്ചു.
കാർഷികോൽപന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ നാലു വർഷം തുടർച്ചയായി ഇടിയുകയാണ് ചെയ്തത്.
2013-14ൽ കയറ്റുമതി 4223 കോടി ഡോളറിേൻറതായിരുന്നു. എന്നാൽ, 2016-17 എത്തിയേപ്പാൾ അത് 3387 കോടി ഡോളറിേൻറതായി താഴ്ന്നു. കാർഷിക ഇറക്കുമതി 1503 കോടി ഡോളറിൽ നിന്ന് ഇക്കാലയളവിൽ 2509 കോടി ഡോളറായി ഉയർന്നു.ഉൽപാദനചെലവും അതിെൻറ പകുതിയും ചേർന്ന തുക മിനിമം താങ്ങുവിലയായി നിശ്ചയിക്കുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ, ഒരു കാർഷികവിഭവത്തിനും ഇത്തരത്തിൽ താങ്ങുവില നൽകുന്നില്ല. വിവിധ വിളകളുടെ ഉൽപാദന ചെലവ് പാർലമെൻറിൽ നിന്നു പോലും സർക്കാർ മറച്ചുപിടിക്കുകയാണ്. ഉൽപാദനചെലവിെൻറ മൂന്നിലൊന്നു വരെ കുറഞ്ഞ താങ്ങുവിലയാണ് കർഷകന് കിട്ടുന്നതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി.
ഇതിനിടെ ന്യായമായ മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമ നിർമാണം, കാർഷികവായ്പ എഴുതിത്തള്ളൽ എന്നിവ മുൻനിർത്തി സ്വകാര്യ ബില്ലുകൾ പാർലമെൻറിൽ കൊണ്ടുവരാൻ സി.പി.എമ്മിലെ കെ.കെ. രാഗേഷ്, സ്വാഭിമാനി പക്ഷയുടെ രാജു ഷെട്ടി എന്നീ എം.പിമാർ തീരുമാനിച്ചു. ന്യായമായ മിനിമം താങ്ങുവില കർഷകെൻറ അവകാശമാക്കി കിട്ടുന്നതും കടക്കെണിയിൽ നിന്ന് കർഷകന് സ്വാതന്ത്ര്യം നൽകുന്നതും ലക്ഷ്യമിടുന്നതാണ് ബില്ലുകൾ.
193 കർഷക സംഘടനകൾ അഖിലേന്ത്യ കിസാൻ സമര ഏകോപനസമിതിയുടെ നേതൃത്വത്തിൽ വിപുലമായ കൂടിയാലോചനകൾ നടത്തി തയാറാക്കിയതാണ് ഇൗ ബില്ലുകൾ.
2011നും 2016നുമിടയിൽ 6071 കർഷക ആത്മഹത്യകൾ നടന്ന മധ്യപ്രദേശിന് കാർഷികമികവിനുള്ള കൃഷി കർമണ അവാർഡ് കേന്ദ്രം നൽകിയത് ഇതിനിടയിൽ വിവാദമായിട്ടുണ്ട്.
2016ൽ ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തത് (1321) ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
