Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെ​ട്രോ​ൾ, ഡീ​സ​ൽ...

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധം

text_fields
bookmark_border
congress
cancel

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധം. ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ ഷ​ർ​ട്ട്​ ഊ​രി​യും നേ​താ​ക്ക​ൾ കു​തി​ര​വ​ണ്ടി​യി​ലെ​ത്തി​യും പ്ര​തി​ഷേ​ധി​ച്ചു. കോ​വി​ഡ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ലം​ഘി​ച്ച​തി​ന്​ നി​ര​വ​ധി പേ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ വി​ട്ടു.

കോ​ൺ​​ഗ്ര​സി​െൻറ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും മ​റ്റു​മാ​ണ്​ കു​തി​ര​വ​ണ്ടി​യി​ലെ​ത്തി ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​ത്. ശ​ക്തി​സി​ങ്​ ഗോ​ഹി​ലി​നൊ​പ്പം അ​ദ്ദേ​ഹം ഫി​റോ​സ്​ ഷാ ​​കോ​ട്​​ല സ്​​റ്റേ​ഡി​യം പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി. ജ​ൻ​പ​ഥ്​ പെ​ട്രോ​ൾ പ​മ്പി​ലാ​ണ്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ഷ​ർ​ട്ടി​ടാ​തെ, വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന പോ​സ്​​റ്റ​ർ നെ​ഞ്ചി​ലേ​റ്റി എ​ത്തി​യ​ത്.


യു.​പി.​എ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത്​ എ​ക്​​സൈ​സ്​ നി​കു​തി ലി​റ്റ​റി​ന്​ 9.20 രൂ​പ​യാ​യി​രു​ന്ന​ത്​ ഇ​േ​പ്പാ​ൾ 32 രൂ​പ​യാ​ണെ​ന്ന്​ വേ​ണു​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ക്​​സൈ​സ്​ തീ​രു​വ വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ച്ച്​ പെ​ട്രോ​ളും ഡീ​സ​ലും ജി.​എ​സ്.​ടി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും വ​ർ​ധി​പ്പി​ച്ച നി​കു​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ​ക്കു​മു​ന്നി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ന​ട​ന്നു.

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ലൂ​ടെ കി​ട്ടു​ന്ന പ​ണം എ​ങ്ങ​നെ ചെ​ല​വാ​ക്കു​ന്നു​വെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു. അ​ങ്ങ​നെ കി​ട്ടു​ന്ന തു​ക കോ​വി​ഡ്​ വാ​ക്​​സി​ൻ സം​ഭ​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​ണം. കോ​വി​ഡ്​ കാ​ല​ത്ത്​ 2.74 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്​ പെ​​ട്രോ​ൾ, ഡീ​സ​ൽ നി​കു​തി​യാ​യി ഈ​ടാ​ക്കി​യ​തെ​ന്ന്​ പ്രി​യ​ങ്ക പ​റ​ഞ്ഞു. രാ​ജ്യ​മെ​ങ്ങും വാ​ക്​​സി​ൻ ന​ൽ​കാ​ൻ 67,000 കോ​ടി മ​തി. ഈ ​നി​കു​തി പ​ണ​മു​െ​ണ്ട​ങ്കി​ൽ വാ​ക്​​സി​നു പു​റ​മെ 718 ജി​ല്ല​ക​ളി​ൽ ഓ​ക്​​സി​ജ​ൻ പ്ലാ​ൻ​റ്​ സ്​​ഥാ​പി​ക്കാം. 29 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ എ​യിം​സ്​ ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ക്കാം. 25 കോ​ടി പേ​ർ​ക്ക്​ 6000 രൂ​പ പ​ണ​മാ​യി ന​ൽ​കാം. പ​ക്ഷേ, ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല -പ്രി​യ​ങ്ക പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel priceCongress
News Summary - Congress holds protests across india against rise in fuel prices
Next Story