Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ, ഡീസൽ വില...

പെട്രോൾ, ഡീസൽ വില വർധനക്കെതിരെ മധ്യപ്രദേശിൽ സംസ്​ഥാന ബന്ദ്​​

text_fields
bookmark_border
പെട്രോൾ, ഡീസൽ വില വർധനക്കെതിരെ മധ്യപ്രദേശിൽ സംസ്​ഥാന ബന്ദ്​​
cancel

ഇ​ന്ദോർ: പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ സംസ്​ഥാന ബന്ദ്​​. കോൺഗ്രസ് സംസ്​ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ്​ ഇന്ന്​ രാവിലെ മുതൽ ഉച്ച രണ്ടുമണിവരെ ബന്ദ് ആചരിക്കുന്നത്​. ബന്ദ് വിജയകരമാക്കി സർക്കാരിനെ മുന്നറിയിപ്പ്​ നൽകണമെന്ന്​ മുൻ മുഖ്യമന്ത്രി കമൽ നാഥ് ജനങ്ങളോട് അഭ്യർഥിച്ചു.

ഡീസലിന്‍റെയും പെട്രോളിന്‍റെയും വില അടിക്കടി ഉയർത്തി ജനങ്ങളെ ദുരിതത്തിലാക്കുകയാണ്​ സർക്കാർ. സാധാരണക്കാരെ ​കൊള്ളയടിച്ച്​ വരുമാനം സ്വരൂപിക്കുന്ന തിരക്കിലാണ്​ സർക്കാറെന്നും കമൽനാഥ് പറഞ്ഞു.

അതേസമയം, ജനങ്ങളെ ദുരിതക്കയത്തിലേക്ക്​ തള്ളിവിട്ട്​ തുടർച്ചയായ 12ാം ദിവസവും എണ്ണ വില കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ്​ ശനിയാഴ്ച കൂട്ടിയത്​. ഇതോടെ വിവധ സംസ്​ഥാനങ്ങളിൽ പെട്രോൾ വില 100 രൂപയായി. ​ മധ്യപ്രദേശിൽ 98.64 രൂപയാണ്​ പെട്രോളിന്​ വില.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 92.46 രൂപയും ഡീസലിന്​ 86.99 രൂപയുമാണ്​ ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ ​െപട്രോളിന്​ 90.75 രൂപയും ഡീസലിന്​ 85.44 രൂപയുമാണ്​ വില. എന്നാൽ, അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില കുറയുകയാണ്​ ചെയ്​തത്​. ബാരലിന്​ 1.02 ഡോളർ കുറഞ്ഞ്​ 62.91 ഡോളറിലാണ്​ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വ്യാപാരം. 1.60 ശതമാനത്തിന്‍റെ ഇടിവാണ്​ രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuel priceMadhya PradeshcongressBJP
News Summary - Congress holds half-day bandh in Madhya Pradesh against fuel price rise
Next Story