Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിക്കെതിരെ ആലിംഗന പ്രചരണവുമായി കോൺഗ്രസ്​ 

text_fields
bookmark_border
ബി.ജെ.പിക്കെതിരെ ആലിംഗന പ്രചരണവുമായി കോൺഗ്രസ്​ 
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്​സഭയിലെ ആലിംഗന​ത്തെ ചുവടുപിടിച്ച്​ ബി.ജെ.പിക്കെതിരെ ആലിംഗന പ്രചരണവുമായി കോൺഗ്രസ്​ പ്രവർത്തകർ. ‘വിദ്വേഷം അവസാനിപ്പിച്ച്​ സ്​നേഹം പരത്തൂ’ എന്ന സന്ദേശവുമായാണ്​ കോൺഗ്രസ്​ ഡൽഹിയിൽ ആലിംഗന ​പ്രചരണനടത്തിയത്​. ചൊവ്വാഴ്​ച കൊണാട്ട്​ ​േപ്ലസിലാണ്​ സ്​നേഹ സന്ദേശം പകരുകയെന്ന ലക്ഷ്യത്തിൽ ആലിംഗന പ്രചരണം നടന്നത്​.

‘വിദ്വേഷം തുടച്ചു നീക്കൂ, രാജ്യത്തെ രക്ഷിക്കു’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ്​ പ്രവർത്തകർ എത്തിയത്​. 

ലോക്​സഭയിൽ അവിശ്വാസപ്രമേയ ചർച്ചക്കിടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആ​േശ്ലഷിച്ചതിനെതിരെ ബി.​െജ.പി രംഗത്തുവന്നിരുന്നു. രാഹുലി​േൻറത്​ ആലിംഗന തന്ത്രം എന്നായിരുന്നു പരിഹാസം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress holds 'free hug' campaign- India news
Next Story