കോൺഗ്രസ് പ്രവർത്തക സമിതി 10ന്; അധ്യക്ഷനെ കണ്ടെത്തൽ അജണ്ടയായേക്കും
text_fieldsന്യൂഡൽഹി: അധ്യക്ഷ പദവിയിൽനിന്ന് രാഹുൽ ഗാന്ധി രാജിവെച്ച ശേഷമുള്ള ആദ്യ കോൺഗ്രസ് പ്രവർത്തക സമിതി ഇൗമാസം 10ന്. രാഹുലിെൻറ രാജിക്കുശേഷം ബദൽ സംവിധാനം കണ്ടെത്താനാകാതെ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പ്രവർത്തക സമിതിയുടെ തീയതി തീരുമാനിച്ചത്.
പാർട്ടി അധ്യക്ഷനെ കുറിച്ചുള്ള ചർച്ച നടക്കുമെന്ന വാർത്തകൾക്കിടെ യുവനേതാക്കളെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിട്ടുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിെൻറ രണ്ടാം ദിവസമാണ് പാർട്ടിക്കേറ്റ പരാജയത്തിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് രാഹുൽ പ്രസിഡൻറ് സ്ഥാനം രാജിവെച്ചത്. മേയ് 25ന് ചേർന്ന പ്രവർത്തക സമിതിയിൽ രാജി പ്രഖ്യാപിച്ചശേഷം ആ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനാണ് രാഹുൽ പ്രവർത്തക സമിതിയോട് ആവശ്യപ്പെട്ടത്. രാഹുൽ തീരുമാനത്തിലുറച്ചുനിന്നിട്ടും പകരമൊരു അധ്യക്ഷനെയോ ഇടക്കാല പ്രസിഡൻറിെനയോ കണ്ടെത്താനുള്ള നീക്കം പ്രവർത്തക സമിതിയുടെ ഭാഗത്തുനിന്നുണ്ടായില്ല. രാഹുൽ തെൻറ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇടക്കാല പ്രസിഡൻറിനെയെങ്കിലും തെരഞ്ഞെടുത്തില്ലെങ്കിൽ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുമെന്ന് ശശി തരൂരിനെ പോലുള്ള നേതാക്കൾ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.
ഞായറാഴ്ച എ.െഎ.സി.സി ആസ്ഥാനത്ത് നടത്തിയ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസിെൻറ വാർത്ത സമ്മേളനത്തിലും കോൺഗ്രസിന് എത്രയും പെട്ടെന്ന് ഇടക്കാല പ്രസിഡൻറിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. 10ന് നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തെരഞ്ഞെടുപ്പിലൂടെ നേതൃത്വത്തെ കണ്ടെത്തണമെന്നും തരൂർ പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള നിരാശ വെടിഞ്ഞ് നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുകയാണ് കോൺഗ്രസ് വേണ്ടതെന്നും തരൂർ ഒാർമിപ്പിച്ചു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പുതിയ കോൺഗ്രസ് അധ്യക്ഷനെന്ന രാഹുലിെൻറ നിലപാടിനൊപ്പമാണ് മാതാവ് സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കയും. എന്നിട്ടും പ്രിയങ്കയെ പ്രസിഡൻറാക്കണമെന്ന് അമരീന്ദർ സിങ്ങിനെ പോലെ മറ്റൊരു മുതിർന്ന നേതാവായ കരൺസിങ്ങും ആവശ്യപ്പെട്ടു.
എന്നാൽ, രാഹുലിെൻറ സംഘത്തിൽപെട്ട സചിൻ പൈലറ്റിനെയോ ജ്യോതിരാദിത്യ സിന്ധ്യയെയോ പ്രസിഡൻറാക്കണമെന്നാണ് മിലിന്ദ് േദവ്റ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വാതന്ത്ര്യത്തിനുശേഷം നെഹ്റു- ഗാന്ധി കുടുംബത്തിൽനിന്നുള്ളവരാണ് മുഖ്യമായും കോൺഗ്രസ് നേതൃസ്ഥാനത്തുണ്ടായിരുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷം ഇടക്കാലത്ത് സീതാറാം കേസരിെയ പ്രസിഡൻറാക്കിയെങ്കിലും വീണ്ടും അത് സോണിയ ഗാന്ധിയിൽ വന്നെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
