Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇന്ത്യയെ രക്ഷിക്കൂ’:...

‘ഇന്ത്യയെ രക്ഷിക്കൂ’: ഡൽഹിയിൽ കോൺഗ്രസി​െൻറ മഹാറാലി

text_fields
bookmark_border
‘ഇന്ത്യയെ രക്ഷിക്കൂ’: ഡൽഹിയിൽ കോൺഗ്രസി​െൻറ മഹാറാലി
cancel

ന്യൂഡൽഹി: മോദിസർക്കാറി​​െൻറ വിഭാഗീയ നയങ്ങളും ഭരണപരാജയവും ഉയർത്തിക്കാട്ടി ഡൽഹിയിൽ പതിനായിരങ്ങൾ പ​ങ്കെടുത്ത കോൺഗ്രസ്​ റാലി. കേരളത്തിൽ നിന്നടക്കം വിവിധ സംസ്​ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുടെ പങ്കാളിത്തത്തിലൂടെ രാംലീല മൈതാനി നിറഞ്ഞുകവിഞ്ഞ സമ്മേളനത്തിൽ ഭാരത്​ ബചാവോ (ഇന്ത്യയെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമാണ്​ കോൺ​ഗ്രസ്​ മുന്നോട്ടുവെച്ചത്​.

പൗരത്വ ഭേദഗതി നിയമം, സ്​ത്രീസുരക്ഷ, സാമ്പത്തിക മാന്ദ്യം തുടങ്ങിയ കാര്യങ്ങളിൽ സർക്കാറിനെതിരെ രാജ്യമാകെ പ്രക്ഷോഭവും പ്രതിഷേധവും കത്തിപ്പടരുന്നതിനിടയിലാണ്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി, മുൻഅധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെ​ക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്​ എന്നിവരടക്കം മുൻനിര നേതാക്കൾ പ​െ​ങ്കടുത്ത സമ്മേളനം നടന്നത്​.

ലോക്​സഭ തെരഞ്ഞെടുപ്പിനുശേഷം പതറിനിന്ന കോൺഗ്രസി​​െൻറ ആവേശം തിരിച്ചുപിടിക്കാൻ സംസ്ഥാന തലത്തിൽ നടന്ന പ്രകടനങ്ങൾക്കു പിന്നാലെയാണ്​ ശീതകാല പാർലമ​െൻറ്​ സമ്മേളനം കഴിഞ്ഞതിനു പിറ്റേന്ന്​ കോൺഗ്രസ്​ റാലി സംഘടിപ്പിച്ചത്​. കേരളത്തിൽ നിന്നുള്ള നിരവധി എം.പിമാരും എം.എൽ.എമാരും മുതിർന്ന നേതാക്കളും അണിനിരന്നു.

രാഷ്​ട്രീയപ്രതികാരമെന്നോണം 105 ദിവസം തിഹാർ ജയിലിൽ കഴിയേണ്ടി വന്ന പി. ചിദംബരത്തെ നെഹ്​റുകുടുംബത്തിലെ മൂവർക്കും മു​േമ്പ രാംലീലാ മൈതാനിയിൽ കോൺഗ്രസ്​ പ്രസംഗിപ്പിച്ചത്​ ശ്രദ്ധേയമായി. ‘മണ്ടൻ രാജാവും ഇരുട്ടിലായ രാജ്യ’വുമാണ്​ ഇന്ത്യയുടെ ഇന്നത്തെ പ്രതിസന്ധിയെന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ രക്ഷിക്കാൻ തീവ്രപോരാട്ടം ആവശ്യമുണ്ട്​. അനീതി സഹിച്ചു കഴിയുന്നതാണ്​ ഏറ്റവുംവലിയ കുറ്റം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഉണർന്നെഴുന്നേൽക്കേണ്ട സമയമായി.

ഭരണഘടന തുടർച്ചയായി ലംഘിക്കുകയും ഭരണഘടന ദിനം ആഘോഷിക്കുകയും ചെയ്യുന്ന സർക്കാറാണിത്​. ഭരണഘടനയുടെ വകുപ്പ​​​ുകൾ ഇല്ലാതാക്കുന്നു. തോന്നുംപോലെ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തുകയും പിൻവലിക്കുകയും ​െചയ്യുന്നു. ചർച്ചകൂടാതെ പാർലമ​െൻറിൽ ബില്ലുകൾ പാസാക്കുന്നു. ഇന്ത്യയുടെ ആത്മാവ്​ ചീന്തിയെറിയുന്നതാണ്​ പുതിയ പൗരത്വ ഭേദഗതി നിയമം.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ, ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാക്കോ അത്​ കാര്യമല്ല. രാജ്യവും ജനങ്ങളും അങ്കലാപ്പിലാണിപ്പോൾ. സബ്​കാ സാഥ്​, സബ്​കാ വികാസ്​ (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോഗതിക്ക്​) എന്ന സർക്കാർ മുദ്രാവാക്യം എവിടെപ്പോയി എന്നാണ്​ രാജ്യമൊന്നാകെ ചോദിക്കുന്നത്​ -സോണിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressBJPBJPBharat Bachao Rally
News Summary - Congress to hold 'Bharat Bachao' rally-India news
Next Story