കർണാടക: ഉവൈസിയുടെ പാർട്ടിയുമായി ധാരണയില്ല –കോൺഗ്രസ്
text_fieldsന്യൂഡൽഹി: അടുത്തുവരുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനുമായി (എ.െഎ.എം.െഎ.എം) ഒരുതരത്തിലുള്ള ധാരണയുമുണ്ടാക്കിയിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.
മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് എ.െഎ.എം.െഎ.എം നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയെന്ന വാർത്ത കർണാടകയുടെ ചുമതലയുള്ള എ.െഎ.സി.സി സെക്രട്ടറി മധു ഗൗഡ് യശ്ഖി നിഷേധിച്ചു. ‘എ.െഎ.എം.െഎ.എം കോൺഗ്രസിനെതിരെ പ്രവർത്തിക്കുന്ന പാർട്ടിയാണ്. അവരുമായി ചർച്ച നടത്തിയിട്ടില്ല’ -അദ്ദേഹം പറഞ്ഞു.
കോൺഗ്രസിെൻറ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉവൈസിയുടെ പാർട്ടി ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും യശ്ഖി ആരോപിച്ചു. 244 അംഗ നിയമസഭയിലേക്ക് മുസ്ലിം ഭൂരിപക്ഷമുള്ള 60 സീറ്റുകളിൽ മത്സരിക്കുമെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പ്രഖ്യാപിച്ചിട്ടുണ്ട്.
