എന്നെ അപഹസിക്കുന്ന ജോലി കോൺഗ്രസ് പുറംകരാർ കൊടുത്തിരിക്കുന്നു-മോദി
text_fieldsജംകണ്ടോർന(ഗുജറാത്ത്): തന്നെ നേരിട്ട് അപഹസിക്കുന്നത് നിർത്തി കോൺഗ്രസ് അത് പുറത്തുള്ളവർക്ക് കരാർ കൊടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനൊപ്പം അവർ ഗ്രാമീണ മേഖലകളിൽ നിശ്ശബ്ദമായി വോട്ടുപിടിക്കാൻ നടക്കുകയാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിലെ റാലിയിൽ മോദി പറഞ്ഞു.
ബി.ജെ.പി പ്രവർത്തകരും പിന്തുണക്കുന്നവരും കോൺഗ്രസിനെ കരുതിയിരിക്കണമെന്നും രാജ്കോട്ട് ജില്ലയിലെ ജംകണ്ടോർനയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. ''ഗുജറാത്തിനെ അവമതിക്കാൻ പണിയെടുത്തുകൊണ്ടിരിക്കുന്നവർ കഴിഞ്ഞ 20 വർഷമായി ഇതിനായി ചെയ്യാത്ത ഒരു കാര്യവുമില്ല. പ്രത്യേകം തെരഞ്ഞെടുത്ത പരിഹാസങ്ങളാണ് അവർ എനിക്കെതിരെ തൊടുത്തുവിടുന്നത്.
മരണത്തിന്റെ വ്യാപാരിയെന്നുവരെ അവർ വിളിച്ചു. ഇപ്പോൾ പെട്ടന്നവർ നിശ്ശബ്ദരായിരിക്കുന്നു. ഈ ജോലി അവർ മറ്റു ചിലരെ ഏൽപിച്ചിരിക്കുകയാണ്. അവർ പതിയെ ഗ്രാമങ്ങളിൽചെന്ന് വോട്ടുതേടിക്കൊണ്ടിരിക്കുകയാണ്'' -ഗുജറാത്തിൽ മത്സര രംഗത്തുള്ള ആം ആദ്മി പാർട്ടിയെ സൂചിപ്പിച്ചുകൊണ്ട് മോദി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

